കൊച്ചി: മാധ്യമ വിദ്യാർഥികൾക്കായി പബ്ലിക്ല് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസി ഐ) കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഏകദിന കണ്ടന്റ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു. ‘Write Right : From Basics to Brilliance’ എന്ന പേരിൽ എറണാകുളം വൈഎംസിഎയുടെയും ബംബിൾ ബീ ബ്രാൻഡിന്റെയും സഹകരണത്തോടെ നടന്ന ക്യാംപ് മനോരമ ന്യൂസ് വാർത്ത വിഭാഗം ഡയറക്ടർ ജോണി ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
എറണാകുളം വൈഎംസിഎയിൽ നടന്ന ഏകദിന ക്യാമ്പിന് പിആർസിഐ കൊച്ചി ചാപ്റ്റർ ചെയർമാൻ ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. പിആർസിഐ ദേശീയ സെക്രട്ടറിയും ഗവേണിംഗ് കൗൺസിൽ ഡയറക്ടറുമായ ഡോ.ടി വിനയകുമാർ മുഖ്യപ്രഭാഷണം നടത്തി.
ദേശീയ വൈസ് പ്രസിഡന്റ് യുഎസ് കുട്ടി, കേരള ചാപ്റ്റർ ചെയർമാൻ റാം എസ്.മേനോൻ, കൊച്ചി ചാപ്റ്റർ സെക്രട്ടറി മനോജ് മാനുവൽ, ട്രഷറർ പികെ നടേഷ്, ക്യാംപ് ഡയറക്ടർ എം മായാ, പ്രോഗ്രാം കൺവീനർ ഷെറിൻ വിൽസൺ, വൈഎംസിഎ എറണാകുളം എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ സിഎ സെൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, ജീവൻലാൽ രവി (വിരാട് ക്രിയേഷൻസ്),വന്ദന മോഹൻദാസ് ( കൊച്ചിൻ യൂണിവേഴ്സിറ്റി പിആർഓ), സ്മിതാ ഡി. നായർ (ലെനികോ സൊലൂഷൻസ്), അജിത് കുമാർ ആർ (മൈത്രി അഡ്വർടൈസിംഗ്), സേതു (പുഷ് 360) തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള 50 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.