പാലക്കാട്: പാലക്കാട് വാണിയംകുളത്ത് സീബ്ര ക്രോസ് മുറിച്ച് കടക്കുകയായിരുന്ന മൂന്നു വിദ്യാർത്ഥിനികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. വാണിയംകുളം ടിആർകെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അനയ കൃഷ്ണ,അശ്വനന്ദ, നിവേദിത എന്നിവരെയാണ് ബൈക്ക് ഇടിച്ചത്. ഇന്നലെ വൈകിട്ട് 4:45 ഓടെയായിരുന്നു അപകടം.
അപകടശേഷം അബോധാവസ്ഥയിലായ വിദ്യാ൪ത്ഥിനികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ല. അപകടത്തിനിടയാക്കിയ ബൈക്ക് കണ്ടെത്താൻ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ്.