BREAKING NEWS

ഗണേഷിന്‍റെ നിർദേശം, വമ്പൻ മാറ്റവുമായി കെഎസ്ആ‍ർടിസി; സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പറുകൾ ഇതാ

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം. യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പർ അനുവദിച്ചു. ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി നിർണായകമായ ഒരു പുതിയ നടപടിയിലേക്ക് പ്രവേശിക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

കെഎസ്ആർടിസിയുടെ എല്ലാ സ്റ്റേഷൻ ഓഫീസുകളിലും പൊതു ജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന തരത്തിൽ പ്രത്യേക മൊബൈൽ നമ്പർ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

നിലവിലെ ലാൻഡ് ഫോൺ സംവിധാനം അപര്യാപ്തമാണ് എന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കെഎസ്ആർടിസി മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തുന്നത്. പുതിയ സംവിധാനത്തിലൂടെ യാത്രാവേളയിലെ സംശയങ്ങൾ ടിക്കറ്റ് ബുക്കിംഗ്, ബസ് സമയക്രമം, യാത്രാ രീതികൾ, അടിയന്തിര സാഹചര്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് നേരിട്ട് ബന്ധപ്പെട്ട് മറുപടി ലഭിക്കുവാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്.

മറ്റ് ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമല്ലാത്ത യാത്രക്കാർക്കും ഇത് ഏറെ പ്രയോജനകരമാകും എന്ന് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നു. “പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാർക്ക് സേവനം നൽകുന്ന സ്ഥാപനം എന്ന നിലയിൽ, അവരുടെ സംശയങ്ങൾക്ക് ഉടൻ മറുപടി നൽകാൻ കെഎസ്ആർടിസി ബാധ്യസ്ഥരാണ് എന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026