തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും വീഡിയോയും ഷെഡ്യൂള്‍ ചെയ്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്. ആരോപണവിധേയനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കേസ് തമ്പാനൂര്‍ പൊലീസ് പൊന്‍കുന്നം പൊലീസിന് കൈമാറി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.