BREAKING NEWS

സിബിഐയുടെ അന്വേഷണസംഘം കരൂരിൽ; ദുരന്തസ്ഥലം സ ന്ദർശിച്ചു

· · 1 min read
Share: Copied!

കരൂര്‍: കരൂര്‍ ദുരന്തം അന്വേഷിക്കുന്നതിന്റെ ഭാഗമായി സിബിഐയുടെ അന്വേഷണസംഘം കരൂരിലെത്തി. പ്രവീണ്‍ കുമാര്‍ ഐപിഎസ്സിന്റെ നേതൃത്വത്തിൽ മുകേഷ് കുമാര്‍ (എഡിഎസ്പി), രാമകൃഷ്ണന്‍ (ഡിഎസ്പി) എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സിബിഐ സംഘമാണ് കരൂരിലെത്തിയത്. മുന്‍പ് അന്വേഷണച്ചുമതലയുണ്ടായിരുന്ന പ്രത്യേക അന്വേഷണ സംഘം ദുരന്തവുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐക്ക് കൈമാറി.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ദുരന്തത്തിന്റെ അന്വേഷണച്ചുമതല സിബിഐക്ക് കൈമാറിയത്. ജസ്റ്റിസ് ജെ.കെ മഹേശ്വരി, എന്‍.വി അന്‍ജരിയ എന്നിവരടങ്ങുന്ന ബെഞ്ച് മുന്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് അജയ് റെസ്‌തോഗിയുടെ നേതൃത്വത്തില്‍ ഒരു മൂന്നംഗ കമ്മിറ്റിക്കും രൂപംനല്‍കിയിരുന്നു. സിബിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണം നിരീക്ഷിക്കാനും അന്വേഷണത്തില്‍ മറ്റ് ഇടപെടലുകളില്ലെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. വേണ്ട മേഖലകളില്‍ അന്വേഷണം നടത്തുക, സിബിഐ ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുക എന്നതും കമ്മിറ്റിയുടെ പ്രധാനപ്പെട്ട ചുമതലകളില്‍ ചിലതാണ്.

തമിഴ്‌നാട്ടുകരല്ലാത്ത, എന്നാല്‍ തമിഴ്‌നാട് കേഡറിലുള്ള രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും ജസ്റ്റിസ് അജയ് റെസ്‌തോഗി നയിക്കുന്ന കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു. ഇവരെ തിരഞ്ഞെടുക്കാനുള്ള അനുവാദം ജസ്റ്റിസ് അജയ് റെസ്‌തോഗിക്ക് സുപ്രീംകോടതി നല്‍കിയിരുന്നു.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ ടിവികെ (തമിഴക വെട്രി കഴകം) കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ മതിയഴകന്‍, ഭാരവാഹിയായ പൗന്‍രാജ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുന്നത് കോടതി തടഞ്ഞു. കഴിഞ്ഞ മാസമാണ് കരൂരിലെ കീഴ്‌ക്കോടതി ഇരുവരെയും ഒക്ടോബര്‍ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സെപ്റ്റംബര്‍ 27-നാണ് ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ നേതൃത്വത്തില്‍ കരൂരില്‍ നടന്ന റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

BREAKING NEWS
വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ്, പത്മപ്രിയ എന്നിവർ ഒന്നിക്കുന്നു; അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം
26 Nov 2026
BREAKING NEWS
ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'രാമായണ'; അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
26 Nov 2026
BREAKING NEWS
മകൻ കള്ളം പറഞ്ഞു, ശിക്ഷയായി 9 വയസുകാരനെ നഗ്നനാക്കി ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് അയച്ച് പിതാവിന്റെ ക്രൂരത, ഏഴുവയസുകാരി മകളെക്കൊണ്ട് ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിച്ചു, യാത്രക്കിടെ ഛർദിച്ച മകളെ വിമാനത്താവളത്തിലിട്ട് മർദിക്കുകയും ഇടിക്കുകയും ചെയ്തു- പിതാവിന് ആറുമാസം തടവ്
26 Nov 2026
BREAKING NEWS
'കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല' ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സുകൾ; പരസ്യപ്പോരിലേയ്ക്ക് അണികളും
26 Nov 2026