കൊച്ചി: “ബുദ്ധിയുള്ളടത്തോളം കാലം സിനിമ പഠിച്ചു കൊണ്ടേയിരിക്കണം”… ബേസിൽ ജോസഫ്. ഫെഫ്ക റൈറ്റേഴ്സ് യൂണിയനും ലൂമിനാർ ഫിലിം അക്കാദമിയും ചേർന്ന് നടത്തിയ “കഥയ്ക്ക് പിന്നിൽ” എന്ന ത്രിദിന തിരക്കഥ, സംവിധാന ശില്പശാലയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്.
ശില്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും നൽകി. മാർച്ച് 7, 8, 9 തീയതികളിലായി എറണാകുളം, ഗോകുലം പാർക്ക് ഹോട്ടലിൽ വച്ച് നടന്ന ശിൽപ്പശാല തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മെമ്മോറിയലായിട്ടാണ് നടത്തിയത്. നടി മഞ്ജു വാര്യരാണ് ശില്പശാല ഉദ്ഘാടനം ചെയ്തത്.
സാബ് ജോൺ, ബി. ഉണ്ണികൃഷ്ണൻ, സഞ്ജയ്, എ.കെ. സാജൻ, അജു സി നാരായണൻ, ലിജോ ജോസ് പെല്ലിശ്ശേരി, ശ്യാം പുഷ്ക്കരൻ, തരുൺ മൂർത്തി, ജോഫിൻ ടി ചാക്കോ, വിധു വിൻസെന്റ്, ജോജു ജോർജ്,അനൂപ് മേനോൻ, അന്ന ബെൻ,തുടങ്ങിയവർ ക്‌ളാസുകൾ എടുത്തു. ശില്പശാലയുടെ സമാപന ചടങ്ങിൽ പ്രശസ്ത സംവിധായകരും കഥാകൃത്തുക്കളും ആയ ശ്രീ ബി ഉണ്ണികൃഷ്ണൻ, ജിനു അബ്രഹാം, ജോസ് തോമസ്, ബലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി നായരമ്പലം, വിധു വിൻസെന്റ്, ലുമിനാർ ഫിലിം അക്കാദമ യുടെ ഡയറക്ടർമാരായ ജിജു പി മത്യുസ്, അഭിലാഷ് സി സി എന്നിവരും പങ്കെടുത്തു. പുതുതലമുറ ചലച്ചിത്ര പ്രവർത്തകർക്ക് ഈ രംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരുവാനും കരുത്ത് പകരാനുമാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ഈ ശില്പശാല സംഘടിപ്പിച്ചത്.