കരിങ്കൊടി കാണിക്കൽ അപമാനിക്കലല്ല, നിസ്സാര കാര്യങ്ങൾക്ക് കേസെടുക്കുന്ന പ്രവണത വർധിക്കുന്നു, പ്രതിഷേധങ്ങൾക്കിടെ ചെറിയ രീതിയിലുള്ള ബലപ്രയോഗം സ്വാഭാവികം: ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാകില്ലെന്നു പറഞ്ഞ കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കേസും റദ്ദാക്കി. 2017ൽ എറണാകുളം പറവൂരിൽ...