BREAKING NEWS

വിധി കേൾക്കുമ്പോഴും ചിരിയോടെ പ്രതി…!!! 36 കാരി ചൂതാട്ടത്തിനു പണം കണ്ടെത്തിയത് സയനൈഡ് കൊലപാതകത്തിലൂ‍ടെ, കൂട്ടുപ്രതി മുൻ ഭർത്താവ്; 14 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർക്ക് വധശിക്ഷ…

· · 1 min read
Share: Copied!

ബാങ്കോക്ക്: സുഹൃത്തിനെ ഉൾപ്പെടെ 14 പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ തായ്ലൻഡ് യുവതിക്ക് വധശിക്ഷ. സറാരത് രങ്സിവുതപോൺ എന്ന 36-കാരിയെ ബാങ്കോക്ക് കോടതിയാണ് ശിക്ഷിച്ചത്. ഇതുവരെ 14 കൊലപാതകങ്ങൾ യുവതി ചെയ്തിട്ടുണ്ടെങ്കിലും ഇവർ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്. ശിക്ഷ വിധിക്കുമ്പോൾ സറാരത് കോടതിയിൽ ചിരിയോടെ നിൽക്കുകയായിരുന്നെന്നും കൊലപാതകങ്ങളെല്ലാം സമ്മതിച്ചെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.

കുറ്റം മറച്ചുവച്ചതിനും തെളിവ് നശിപ്പിച്ചതിനും പോലീസ് ഉദ്യോ​ഗസ്ഥനായിരുന്ന യുവതിയുടെ മുൻ ഭർത്താവിനെ കോടതി ഒരു വർഷവും നാലുമാസവും തടവിന് ശിക്ഷിച്ചു. മുൻ കാമുകന്മാരിൽ ഒരാൾക്ക് വിഷം കൊടുക്കാൻ സഹായിച്ചത് ഇയാൾ ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

ബുദ്ധമത ആചാരങ്ങളുടെ ഭാ​ഗമായി നടന്ന ഒരു ചടങ്ങിനിടെ, 2023 ഏപ്രിൽ മാസത്തിലാണ് കൊല്ലപ്പെട്ട സിറിപോൺ എന്ന യുവതിയെ സറാരത് കണ്ടുമുട്ടിയത്. പിന്നീട് ഒരുദിവസം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം സിറിപോൺ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇതിനിടെ സിറിപോണിന്റെ ഫോണും പണവും എല്ലാം നഷ്ടപ്പെട്ടിരുന്നു. കൂടാതെ യുവതിയുടേത് സ്വാഭാവിക മരണമല്ലെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ കേസിൽ വഴിത്തിരിവാകുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് സറാരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് സീരിയൽ കില്ലറായ യുവതിയുടെ ഇതുവരെയുള്ള കൊലപാതക പരമ്പരകൾ ലോകമറിയുന്നത്.

മാത്രമല്ല കൊലപാതകങ്ങളിൽ സാറാരാതിന്റെ പങ്ക് വ്യക്തമായി. ഇതിനിടെ ഇവർ ലക്ഷ്യമിട്ടിരുന്ന ഒരാൾ മരണത്തിൽനിന്ന് രക്ഷപെട്ടു. മറ്റു 13 കേസുകളിലും ഇവർ വിചാരണ നേരിടുകയാണ്. എൺപതോളം കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയത്.

ഇരകളെ കൊല്ലുന്നതിനു മുൻപ് അവരിൽനിന്ന് പണം തട്ടിയെടുത്തിരുന്നു. ചൂതാട്ടത്തിന് അടിമയായ പ്രതി, പണം കണ്ടെത്തിയിരുന്നത് ഇത്തരത്തിൽ കൊല്ലപ്പെടുന്ന ഇരകളിൽനിന്നായിരുന്നു. കൊല്ലപ്പെട്ട ഒരു വ്യക്തിയിൽനിന്ന് വലിയ തുക യുവതി കടമായി വാങ്ങിയിരുന്നു. തുടർന്ന് ഇതേ വ്യക്തിയെ കൊന്ന് കൈവശമുണ്ടായിരുന്നതെല്ലാം മോഷ്ടിച്ചു. സയനൈഡ് കലർത്തിയ ഹെർബ് ക്യാപ്സൂളുകളാണ് യുവതി ഇരകൾക്ക് നൽകിയിരുന്നത്.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026