BREAKING NEWS

ആംബുലൻസിൽ മൃതദേഹവുമായി വരുന്നതിനിടെ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചു..!! ഒരാൾ മരിച്ചു…സുഹൃത്ത് ഗുരുതരാവസ്ഥയിൽ…

· · 1 min read
Share: Copied!

വണ്ടിപ്പെരിയാർ: മദ്യത്തിനൊപ്പം അബദ്ധത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചയാൾ മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ കല്ലുവേലി പറമ്പിൽ ജോബി (40) നാണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ വച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു. പ്രതാപിന്റെ മൃതദേഹത്തെ അനുഗമിച്ചിരുന്നത് ജോബിൻ, പ്രഭു എന്നിവർ ഉൾപ്പെടെ 5 പേരാണ്.

ഇന്ന് വെളുപ്പിന് ഒരുമണിയോടുകൂടി ആംബുലൻസ് കുമിളിയിൽ നിർത്തുകയും മറ്റ് രണ്ടുപേർ ചായ കുടിക്കുന്നതിന് വാഹനത്തിൽ നിന്നും ഇറങ്ങുകയും ചെയ്തു. ഈ സമയം ജോബിൻ, പ്രഭു എന്നിവർ തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്റെ ബാക്കി മദ്യം ആംബുലൻസിന്റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് അബദ്ധത്തിൽ കലർത്തി കുടിക്കുകയായിരുന്നു.

തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുവരെയും കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജോബിൻ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രഭുവിന് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത നിലയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയ ആൾ കൂടി മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷനിലെ നിവാസികൾ.

ഇവർ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് മദ്യത്തിന് ഒപ്പം ഉപയോഗിച്ചത് ബാറ്ററി വെള്ളമെന്നു മനസ്സിലായത്. ഇരുവരെയും ഉടൻ തന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോബിൻ മരിച്ചു.

ബാറ്ററി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളും ആസിഡും രക്തത്തിൽ കലർന്ന് ഓക്സിജന്റെ അളവ് കുറഞ്ഞ് ശ്വാസതടസ്സം സംഭവിക്കുകയോ അല്ലെങ്കിൽ ഹൃദയ സംബന്ധമായി പ്രശ്നങ്ങൾ കാരണമോയാണ് മരണം സംഭവിക്കുന്നതെന്ന് മെഡിക്കൽ വിദഗ്ധർ പറഞ്ഞു. കൂടാതെ ബാറ്ററി വെള്ളം കുടിക്കുമ്പോൾ വായ മുതൽ വയറു വരെ ദ്രവിക്കുകയും അന്നനാളം പൊട്ടി വയറ്റിൽ ബ്ലീഡിങ്ങുണ്ടായും മരണം സംഭവിക്കാം.

വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചെന്ന് സിപിഎം..!! രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ചെയ്തത്…!!! യുഡിഎഫ് മതവർഗീയതയോട് കൂട്ടുകൂടി…!!! ശ്രീധരന് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് സരിന് കിട്ടും…!!!

മോദിയും അദാനിയും ചേർന്ന് 2000 കോടിയുടെ അഴിമതി നടത്തി..!! അദാനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം..!! പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർത്തുവെന്നും രാഹുൽ ഗാന്ധി

ഗർഭിണിയാണെന്ന പരിഗണനപോലും നൽകാതെ ആക്രമിച്ചു, നിലത്ത് വീണു..!! ഒരുനിമിഷം പോലും ഈ വീട്ടിൽ തുടരരുത്.., ഇറങ്ങി പോകണം…!! ഗാർഹിക പീഡനത്തിൻ്റെ തെളിവുകൾ പുറത്തുവിട്ട് യുട്യൂബ് ദമ്പതികൾ…!!

BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026