‘വാസുവിന്റെയല്ല ഏതവന്റെ മൊഴിയാണെങ്കിലും ശരി, ഒരു തരി സ്വർണം നഷ്ടപ്പെടില്ല!! ധൃതിപ്പെടേണ്ട, ജയിലിൽ പോയാൽ ഉടനെ നടപടി എടുക്കുമെന്ന് ആരാണ് പറഞ്ഞിരിക്കുന്നത്? ജയിൽ കണ്ടാൽ വെപ്രാളപ്പെടുന്നവരല്ല, ജയിലിൽ കിടന്നിട്ടാണ് ഞങ്ങളൊക്കെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായത്… രാഹുൽ മാങ്കൂട്ടത്തിലിനെയും പത്മകുമാറിനേയും താരതമ്യം ചെയ്യേണ്ട, അത് രണ്ടും രണ്ടാണ്’- എംവി ഗോവിന്ദൻ
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെയും എ പത്മകുമാറിനേയും താരതമ്യം ചെയ്യേണ്ട, അത് രണ്ടും രണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദ...











































