ഡ്രൈ ഡേ സർക്കാരിനുണ്ടാക്കുന്നത് കനത്ത സാമ്പത്തിക നഷ്ടം, മറികടക്കാൻ കുടുംബസമേതം വരാൻ പറ്റുന്ന ഇടങ്ങളായി കള്ളുഷാപ്പുകളെ മാറ്റും, ജവാന്റെ ഉത്പാദനം വർദ്ധിപ്പിക്കും, ത്രീസ്റ്റാർ മുതൽ മുകളിലേക്ക് ടോഡി പാർലർ തുടങ്ങാൻ അനുമതി നൽകും- എംബി രാജേഷ്
തിരുവനന്തപുരം: കള്ളിനെ കേരളത്തിന്റെ തനത് പാനീയമാക്കി മാറ്റുമെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തിലെ കള്ളുഷാപ്പുകൾ ആധുനികവത്കരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക, ജനങ്ങൾക്ക് ലഹരിയോടുള്ള ആസക്തി കുറയ്ക്കുക...