ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം. സിപിഎം പ്രാദേശിക നേതാവും സംഘവും ചേർന്നാണ് സിപിഎം അനുഭാവിയെ മർദിച്ചത്. മാരാരിക്കുളം ജനക്ഷേമത്തിന് സമീപം ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
ആക്രമണത്തിൽ മാരാരിക്കുളം സ്വദേശി മനോജിനാണ് മർദനമേറ്റത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 19 വാർഡിൽ എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി വിആർ രാജേഷ് 68 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ സി കെ പ്രേമനോട് തോറ്റത്.

















































