BREAKING NEWS

“അമിത് ഷായുടെ കൈ വിറയ്ക്കുന്നത് കണ്ടില്ലേ… പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളിച്ചു, എന്തുകൊണ്ട് തയാറാകുന്നില്ല… മോദിയും അമിത് ഷായും അധികാരത്തിൽ വരുന്നത് വോട്ട് മോഷ്ടിച്ച്!! താങ്കൾ രാജ്യത്തിൻറെ തെരഞ്ഞെടുപ്പ് കമ്മിഷനാണ്, അല്ലാതെ ബിജെപിയുടെ അല്ല… തെരഞ്ഞെടുപ്പ് കമ്മിഷനെ പേരെടുത്തു വിളിച്ച് രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: വോട്ട് ചോരി ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും മോദിക്കും അമിത്ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് ഡൽഹിയിലെ കോൺഗ്രസിൻറെ വിശാല റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. സത്യം മുറുകെ പിടിച്ച് മോദി- അമിത് ഷാ ഭരണത്തെ കോൺഗ്രസ് ഇല്ലാതാക്കും. തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിക്ക്‌ വേണ്ടി പ്രവർത്തിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. താങ്കൾ രാജ്യത്തിൻറെ തെരഞ്ഞെടുപ്പ് കമ്മീഷനാണ്, ബിജെപിയുടെ അല്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.

അതുപോലെ അമിത് ഷായ്ക്കെതിരെയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളിച്ചു, എന്തുകൊണ്ട് തയാറാകുന്നില്ലെന്ന് രാഹുൽ ചോദിച്ചു. അമിത് ഷായുടെ കൈ വിറയ്ക്കുന്നത് കണ്ടില്ലേ. ഇവർ അധികാരത്തിൽ നിന്ന് പുറത്തായാൽ യഥാർത്ഥ അവസ്ഥ കാണാം. മോദിയും അമിത് ഷായും വോട്ട് മോഷ്ടിച്ച് അധികാരത്തിൽ വരികയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അങ്ങനെയുള്ള ഇവരെ രാജ്യത്തെ ജനങ്ങൾ സത്യത്തെ തിരിച്ചറിയുന്നു. സമയം എടുത്താലും രാജ്യത്ത് സത്യം ജയിക്കും. ഗാന്ധിജി തന്നെ ഇതിന് വഴി കാട്ടി തന്നിട്ടുണ്ട്. ആ വഴിയിലൂടെ വിജയം നേടുമെന്നും രാഹുൽ പറഞ്ഞു.

അതേസമയം ബിഹാറിലെ ജയം വോട്ട് കൊള്ളയിലൂടെയെന്ന് പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. രാംലീല മൈതാനിയിൽ കോൺഗ്രസിന്റെ വോട്ട് ചോരി മെഗാ റാലിയിൽ പതിനായിരങ്ങളാണ് അണിനിരന്നത്. കമ്മിഷനെതിരെ രാഷ്ട്രപതിക്ക് നൽകാൻ 5 കോടി പേർ ഒപ്പിട്ട നിവേദനം സ്റ്റേജിന് മുന്നിൽ ചാക്കുകളിലായി നിരത്തി വെച്ചിരിക്കുകയാണ് കോൺഗ്രസെന്നും പ്രിയങ്ക പറഞ്ഞു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026