ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. വൈകിട്ട് ആറ് മണിയോടെ പെരുവന്താനത്തിന് സമീപം മതംബ കൊമ്പന്‍പാറയിലാണ് സംഭവം. നെല്ലിവിള പുത്തന്‍വീട്ടില്‍ ഇസ്മയിലിന്റെ ഭാര്യ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. ടി.ആര്‍.ആന്‍ഡ് ടി എസ്റ്റേറ്റില്‍ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും അമ്മയെ കാണാത്തതിന് തുടര്‍ന്ന് മകന്‍ അന്വേഷിച്ച ചെന്നപ്പോള്‍ അരുവിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ സോഫിയയെ കണ്ടെത്തി.
ആന ചിന്നം വിളിക്കുന്ന ശബ്ദവും കേട്ടു. ഉടന്‍ തന്നെ പിതാവിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. വനത്തോട് ചേര്‍ന്നു കിടക്കുന്ന മേഖലയാണിത്. ആന അവിടെത്തന്നെ നില്‍ക്കുന്നതിനാല്‍ മൃതദേഹത്തിന് അടുത്തേക്ക് നാട്ടുകാര്‍ക്ക് എത്താനായില്ല. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Summary: Another life lost in elephant attack; When his son went to look for his mother after not seeing her for a long time, he found her body lying in a heap, and heard the sound of an elephant calling, and the 45-year-old woman was stabbed and left with her tusks.