കൊച്ചി: പകുതിവിലയ്ക്ക് സ്‌കൂട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയ കേസിലെ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി പരിഗണിക്കും. രാഷ്ട്രീയക്കാരും ജുഡീഷ്യറിയിലെ ഉന്നതരുമടക്കം ഉള്‍പ്പെട്ട കേസായതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കവെ അനന്തുകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.
അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. കേസില്‍ റിമാന്‍ഡിലായ അനന്തുകൃഷ്ണനെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയത്. അതേസമയം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം ഉടന്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.
അതേസമയം സംസ്ഥാനത്താകെ വ്യാപിച്ചു കിടക്കുന്ന പാതിവില തട്ടിപ്പ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ക്രൈം ബ്രാഞ്ച് എഡിജിപി യുടെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പി സോജനായിരിക്കും അന്വേഷണം നടത്തുക.നൂറിലധികം ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യ ഘട്ടത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.
കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ഡിവൈഎസ്പിമാരും സിഐമാരും ഉള്‍പ്പടെ മാത്രം 81 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. കേസിന്റെ ഗൗരവം പരിഗണിച്ചു ക്രൈം ബ്രാഞ്ച് മേധാവി നേരിട്ട് മേല്‍നോട്ടം വഹിക്കും. എറണാകുളം ക്രൈം ബ്രാഞ്ച് യൂണിറ്റ് എസ്.പി സോജനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
അതിനിടെ പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിട്ടയേഡ് ജസ്റ്റിസും മുനമ്പം ജുഡീഷ്യല്‍ കമ്മീഷനുമായ സി.എന്‍ രാമചന്ദ്രനെ പൊലീസ് മൂന്നാം പ്രതിയാക്കി. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ അനന്തകുമാറാണ് പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി. നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ ചെയര്‍മാനാണ് ആനന്ദ കുമാര്‍.
Summary: Ananthu Krishnan’s bail application will be considered today
എൻട്രൻസ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ