കൊച്ചി: നാലു വയസുകാരിയായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ മൂഴുക്കുളം പാലത്തിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. അതേസമയം പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുൻപ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പോലീസിനോട് അമ്മ പറഞ്ഞു.
എന്നാൽ പ്രതിയുടെ മുഖം കാണിക്കണമെന്ന് ആക്രോശിച്ചുകൊണ്ടു പ്രദേശവാസികൾ രംഗത്തെത്തി. തീർത്തും വൈകാരികമായാണ് നാട്ടുകാർ പോലീസിനോട് പെരുമാറിയത്. തെളിവെടുപ്പിനു ശേഷം പ്രതിയുമായി പോലീസ് സ്റ്റേഷനിലേക്ക് മടങ്ങി. 10 മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. കുട്ടിയ്ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ അടക്കം നൂറോളം പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. അതേസമയം കുട്ടി പിതൃ സഹോദരൻ നിന്നു പീഡിപ്പിക്കപ്പെട്ട വിവരം തനിക്കറിയില്ലായിരുന്നുവെന്ന് കുട്ടിയുടെ അമ്മ ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു.