BREAKING NEWS

നായനാർ മന്ത്രിസഭ അറിയാതെ പിജെ ജോസഫിന്റെ ഒപ്പോടെ 33 സ്വകാര്യ എൻജിനീയറിം​ഗ് കോളേജുകൾക്ക് അനുമതി നൽകി, തനിക്കെതിരെ നടപടിക്കൊനൊരുങ്ങിയ നായനാരെ പിജെ ജോസഫ് രാജി ഭീഷണിയിൽ പിൻതിരിപ്പിച്ചു-വിവാദ വെളിപ്പെടുത്തലുമായി അൽഫോൻസ് കണ്ണന്താനം

· · 1 min read
Share: Copied!

ന്യൂഡൽഹി: നായനാർ മന്ത്രിസഭ അറിയാതെ 33 സ്വകാര്യ എൻജിനിയറിംഗ് കോളേജുകൾക്ക് അനുമതി നൽകിയെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനത്തിൻ്റെ വിവാദ വെളിപ്പെടുത്തൽ. താൻ നായനാർ സർക്കാരിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ മന്ത്രി പി ജെ ജോസഫിന്റെ ഒപ്പോടു കൂടിയാണ് എൻഒസി നൽകിയത്.

എന്നാൽ ഈ വിവരമറിഞ്ഞ മുഖ്യമന്ത്രി നായനാർ അൽഫോൺസിനെതിരെ നടപടിയെടുത്താൽ താൻ രാജിവയ്ക്കുമെന്ന് പിജെ ജോസഫ് ഭീഷണി മുഴക്കി. തുടർന്ന് തൻറെ സസ്പെൻഷൻ ഒഴിവായെന്നും അൽഫോൺസ് കണ്ണന്താനം പറയുന്നു. ‘ദ വിന്നിങ് ഫോർമുല 52 വെയ്സ് ടു ചെയ്ഞ്ച് യുവർ ലൈഫ്’ എന്ന പുസ്തകത്തിലാണ് അൽഫോൺസിന്റെ വിവാദ വെളിപ്പെടുത്തൽ.

അതേസമയം താൻ ‘വിദ്യാർഥികളുടെ നന്മക്ക് വേണ്ടിയാണ് കോളജുകൾക്ക് അനുമതി നൽകിയതെന്ന് അൽഫോൻസ് കണ്ണന്താനം പ്രതികരിച്ചു. നമ്മുടെ കുട്ടികൾ ഇവിടെ പഠിക്കണം, വിദ്യാർഥികളുടെ നന്മയോർത്താണ് ആ തീരുമാനമെടുത്തത്. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞിട്ടുള്ള ഏറ്റവും വലിയ വികസന പദ്ധതിയാണ് ഇതെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. 33 ൽ 13 കോളേജുകൾക്കാണ് ആദ്യം അനുമതി കിട്ടിയത്. പില്ക്കാലത്ത് ബാക്കി കോളേജുകൾക്കും അനുമതി ലഭിച്ചു. രാജഗിരി കോളേജ്, കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ്, വാഴപ്പള്ളിയിലെ കോളേജ് ഉൾപ്പെടെയുള്ളവയ്ക്കാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചത്. കണ്ണന്താനം പറഞ്ഞു.

പെരുമ്പിലാവ് ആശുപത്രിയിലേക്ക് വാഹനാപകടത്തിൽ ​ഗുരുതര പരുക്കുപറ്റിയ രോ​ഗിയുമായെത്തുന്നു!! മെസേജ് കിട്ടിയയുടൻ എല്ലാം തയാറാക്കി കാത്തിരുന്ന നഴ്സിന്റെ മുന്നിലേക്ക് എത്തിയത് സ്വന്തം മകന്റെ ചേതനയറ്റ മൃതദേഹം!! ഒന്നേ നോക്കിയുള്ളു കുഴഞ്ഞുവീണു ആ അമ്മ…

 

BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026
BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026