അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നുവീണത്. ടേക്ക് ഓഫ് ചെയ്യുമ്പോൾ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ ഈ വിവരങ്ങൾ ഓദ്യോഗികമല്ല.
എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തി. അപകട സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ അപകടത്തിന്റെ തീവ്രത വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി പോലീസും ഫയർഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്.