BREAKING NEWS

അമ്മയ്ക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ? യുവതി 45 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊന്നിനെ ടെറസിനു മുകളിൽ നിന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞുകൊന്നു, ഭാരക്കുറവുള്ള കുട്ടിക്ക് മാരക അസുഖമെന്ന് കരുതിയെന്ന് യുവതി

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട്ടിൽ നവജാതശിശുവിനെ അമ്മ ടെറസിൽ നിന്ന് കുറ്റിക്കാട്ടിലേക്ക് എറിഞ്ഞുകൊന്നു. ചെന്നൈ നീലാങ്കരയിലാണ് 27കാരിയായ അമ്മ 45 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇരട്ടക്കുട്ടികളിൽ ഒരു പെൺകുഞ്ഞിനെയാണ് യുവതി കൊന്നത്. കൂടാതെ കുഞ്ഞിനെ കൊന്ന വിവരം യുവതി വീട്ടുകാരിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ യുവതിയുടെ ഭർത്താവും കുടുംബവും പോലീസിൽ പരാതി നൽകി. പിന്നാലെ നടത്തിയ തെരച്ചിലിലാണ്‌ കുട്ടിയുടെ മൃതദേഹം അടുത്തുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.

അതേസമയം തൂക്കക്കുറവുള്ള കുട്ടിക്ക് അസുഖങ്ങളുണ്ടെന്നായിരുന്നു യുവതി കരുതിയിരുന്നത്. മറ്റൊരു സ്ഥലത്ത് ജോലിയായിരുന്ന ഭർത്താവ് ഇടയ്ക്കിടെ വന്ന് പോകാറാണ് പതിവ്. സംഭവ ബിവസം വീട്ടിലെത്തിയ ഭർത്താവ് കുഞ്ഞിനെ കാണാതെ തിരക്കിയതോടെയാണ് ഇരട്ടകളിൽ ഒരു കുട്ടിയെ കാണാനില്ലെന്നത് ശ്രദ്ധയിൽപെടുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ വീടിൻറെ ടെറസിൽ നിന്നും കുഞ്ഞിനെ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞതായി യുവതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. അന്വേഷണത്തിൽ വീടിനോട് ചേർന്ന കുറ്റിക്കാടിനടുത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇടനെ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ഇരട്ടക്കുട്ടികളിൽ ഒരു കുഞ്ഞിന് രണ്ടരക്കിലോയിൽ അധികം ഭാരം ഉണ്ടായിരുന്നു. കൊല്ലപ്പെട്ട കുഞ്ഞിന് ഒന്നര കിലോയിൽ താഴെ ആയിരുന്നു ഭാരം. ഇതിലെ മനോവിഷമം കാരണം ആണ്‌ കുഞ്ഞിനെ കൊന്നതെന്നാണ് അമ്മ പോലീസിനു നൽകിയ മൊഴി. യുവതി പ്രസവാനന്തരമുള്ള പോസ്റ്റ്പാർട്ടം ഡിപ്രഷനിലായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഗവൺമെന്റ് റോയപ്പേട്ട ആശുപത്രിയിലേക്ക് മാറ്റി.

90 ബോളിൽ 190!! ബോളർമാരെ അറഞ്ചം പുറഞ്ചം എടുത്തിട്ടലക്കി സൂര്യവംശി, ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാൻ വൈഭവ് സൂര്യവംശി- വീഡിയോ

BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026
BREAKING NEWS
70-ാം കേരളപ്പിറവി: 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; 'മ'യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സ്പെഷ്യൽ ഓഫർ
29 Oct 2026
BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026