തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന തടവുകാരൻ പുറത്തേക്ക് പോയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മെഡി.തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് അഫാൻ.മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ ആദ്യ കുറ്റപത്രം രണ്ടു ദിവസം മുന്‍പാണ് സമർപ്പിച്ചത്.
അഫാൻ ആണ് ഏക പ്രതി. പിതൃമാതാവ് പാങ്ങോട് താഴേപാങ്ങോട് മസ്ജിദിനു സമീപം താമസിച്ചിരുന്ന സൽമാബീവിയെ (91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.