കൊച്ചി: മലയാളത്തിന്റെ പ്രയ നടന്‍ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിക്കാനായി നടൻ സൂര്യ രാവിലെ കണ്ടനാട്ടെ വീട്ടിലെത്തി. ഏറെ ആരാധനയോടെ കണ്ടിട്ടുള്ള വ്യക്തിയാണെന്നും വിയോഗവാർത്ത അറിഞ്ഞപ്പോൾ കാണണമെന്ന് ആഗ്രഹിച്ചതിനാലാണ് വന്നതെന്നും സൂര്യ പറഞ്ഞു.
ഞായറാഴ്ച രാവിലെ പത്തിന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ശനിയാഴ്ച രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
കണ്ണൂർ പാട്യം സ്വദേശിയായ ശ്രീനിവാസൻ പി.എ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിൽ അഭിനയിച്ചാണ് മലയാള സിനിമയിലേക്കെത്തുന്നത്. 1984-ൽ പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അരങ്ങേറി.















































