ഹോങ് കോങ്: ഹോങ് കോങ്ങിലെ തായ്‌പോ ജില്ലയിലെ പാര്‍പ്പിടസമുച്ചയത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 65 ആയി. പാര്‍പ്പിടസമുച്ചയത്തില്‍ താമസിച്ചിരുന്ന നിരവധിപേരെ കാണാതായിട്ടുണ്ടെന്നും അപകടസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
തായ്‌പോയിലെ വാങ് ഫുക് കോംപ്ലക്‌സ് എന്ന കൂറ്റന്‍ പാര്‍പ്പിടസമുച്ചയത്തിലാണ് കഴിഞ്ഞദിവസം വന്‍ തീപ്പിടിത്തമുണ്ടായത്. ആകെ എട്ട് ടവറുകളിലായി രണ്ടായിരത്തോളം അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയോടെയാണ് പാര്‍പ്പിടസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്. ഇത് കൂടുതല്‍ ടവറുകളിലേക്ക് പടരുകയായിരുന്നു.
അപ്പാര്‍ട്ട്‌മെന്റുകളിലെ താമസക്കാരിലധികവും വയോധികരാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുള്ളത്. അതിനാല്‍ത്തന്നെ തീപ്പിടിത്തമുണ്ടായപ്പോള്‍ പലര്‍ക്കും രക്ഷപ്പെടാനായില്ല. വീല്‍ചെയറിലുള്ള രോഗികളടക്കം ദുരന്തത്തില്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, തീപ്പിടിത്തത്തിന്റെ യഥാര്‍ഥകാരണം ഇതുവരെ വ്യക്തമല്ല. കഴിഞ്ഞദിവസം കെട്ടിടങ്ങളില്‍ അറ്റക്കുറ്റപ്പണി നടന്നിരുന്നതായാണ് പറയുന്നത്. ഇതിനായി കെട്ടിടങ്ങള്‍ക്ക് ചുറ്റും മുളകൊണ്ട് കെട്ടിയുയര്‍ത്തിയിരുന്നു. ഇത് തീപ്പിടിത്തത്തിന്റെ ആക്കംക്കൂട്ടിയെന്നാണ് വിവരം. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിടത്തില്‍ അറ്റക്കുറ്റപ്പണി നടത്തിയ മൂന്നുപേരാണ് പിടിയിലായത്. തീപിടിക്കുന്ന ചില വസ്തുക്കള്‍ ഇവര്‍ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നതായും ഇതാണ് നിയന്ത്രണാതീതമായി വേഗത്തില്‍ തീ പടരാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു.


















































