BREAKING NEWS

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്: നാഷനൽ ഗാർഡ് അംഗം മരിച്ചു, അക്രമി അഫ്​ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്‌തി!! നന്ദിസൂചകമായി കുടിയേറ്റ അവസരം നൽകിയത് ബൈഡൻ ഭരണകൂടം- യുഎസ്

· · 1 min read
Share: Copied!

വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം വെടിയേറ്റ നാഷനൽ ഗാർഡ് അംഗം സാറാ ബെക്ക്സ്ട്രോം (20) ചികിത്സയിലിരിക്കെ മരിച്ചു. വെടിയേറ്റ മറ്റൊരു നാഷനൽ ഗാർഡ് അംഗമായ ആൻഡ്രൂ വൂൾഫ് (24) ചികിത്സയിലാണെന്നും യുസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

അതേസമയം സൈനികർക്കു നേരെ വെടിവച്ച റഹ്മാനുല്ല ലഖൻവാൾ (29) അഫ്ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്‌തിയാണെന്ന് യുഎസ് ഇൻറലിജൻസ് ഏജൻസിയായ സിഐഎ സ്ഥിരീകരിച്ചു. റഹ്മാനുല്ലയുടെ യുഎസ് സൈനിക ബന്ധം സിഐഎ ഡയറക്‌ടർ ജോൺ റാറ്റ്ക്ലിഫാണ് സ്‌ഥിരീകരിച്ചത്. റഹ്മാനുല്ല യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്‌തിയാണെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും സ്ഥിരീകരിച്ചു.

അഫ്ഗാനിസ്‌ഥാനിൽ താലിബാനെതിരായ യുഎസിന്റെ പോരാട്ടത്തിൽ യുഎസ് സൈന്യത്തെ സഹായിച്ച സ്വദേശികൾക്കു ബൈഡൻ ഭരണകൂടം നന്ദിസൂചകമായി കുടിയേറ്റ അവസരം നൽകിയിരുന്നു. ഈ പദ്ധതിയിലൂടെ 2021 ലാണ് റഹ്മാനുല്ല ലഖൻവാൾ യുഎസിലെത്തിയത്.

‘‘ താലിബാന്റെ ശക്‌തികേന്ദ്രമായ തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ സിഐഎയുടെ പിന്തുണയുള്ള ഒരു യുണിറ്റ് ഉൾപ്പെടെ അഫ്ഗാനിസ്‌ഥാനിലെ നിരവധി യുഎസ് സർക്കാർ ഏജൻസികൾക്കായാണ് റഹ്മാനുല്ല പ്രവർത്തിച്ചത്. കാണ്ഡഹാറിലെ ഒരു പങ്കാളിത്ത സേനയിലെ അംഗമെന്ന നിലയിലായിരുന്നു റഹ്മാനുല്ലക്ക് ഏജൻസിയുമായുള്ള ബന്ധം. സംഘർഷഭരിതമായ ഒഴിപ്പിക്കലിനു തൊട്ടുപിന്നാലെ ഇത് അവസാനിക്കുകയും ചെയ്തു.’’ – ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു. വെടിവയ്പിനു പിന്നാലെ മറ്റു സൈനികർ കീഴടക്കിയ റഹ്മാനുല്ല പരുക്കുകളോടെ കസ്റ്റഡിയിലാണ്. ആക്രമണത്തെപ്പറ്റി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 2.15ന് (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 1) വൈറ്റ് ഹൗസിനു സമീപത്തെ മെട്രോ സ്റ്റേഷൻ പരിസരത്തു റോന്തു ചുറ്റുകയായിരുന്ന സൈനികർക്കു നേരെയാണ് റഹ്മാനുല്ല വെടിയുതിർത്തത്. പട്രോളിങ് ജോലിയിലേക്ക് ഇരുവരെയും നിയോഗിച്ച് 24 മണിക്കൂറിനുള്ളിലാണ് വെടിയേറ്റതെന്നും റിപ്പോർട്ടുകളുണ്ട്.

തീപിടുത്തത്തിൽ കത്തിയമര്‍ന്നത് കൂറ്റന്‍ പാര്‍പ്പിടസമുച്ചയം, 2000 ഫ്‌ളാറ്റുകള്‍; ഭൂരിഭാഗം താമസക്കാരും വയോധികര്‍; ഹോങ്കോങ്ങിലെ അഗ്നിബാധയിൽ മരണം 65 ആയി

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026