കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാനില്ലെന്ന് പരാതി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്ത മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത്. കല്യാണി എന്നാണ് കുട്ടിയുടെ പേര്. ഇന്ന് വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായത്.
കുട്ടി അങ്കനവാടി വിട്ടുവന്ന ശേഷമാണ് അമ്മയ്ക്കൊപ്പം യാത്ര ചെയ്തത്. യാത്രക്കിടെ ബസിൽ നിന്നാണ് കുട്ടിയെ കാണാതായെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സിസിടിവി ഉൾപ്പെടെ പേലീസ് പരിശോധിച്ചുവരികയാണ്. റെയിൽ വേ സ്റ്റേഷനുകളിലും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.