BREAKING NEWS

ആ നന്ദികേട് മറക്കാനാകില്ല..!! തുർക്കിയുടെ ബേക്കറി ഉത്പന്നങ്ങൾ ഒന്നും ഇവിടെ വേണ്ട.., ഡ്രൈ ഫ്രൂട്‌സ്, നട്‌സ്, ജെൽസ് തുടങ്ങി അസംസ്‌കൃത വസ്തുക്കൾക്കെല്ലാം ഗുഡ്ബൈ പറഞ്ഞ് ഇന്ത്യ

· · 1 min read
Share: Copied!

ന്യൂഡൽഹി: 2023 ഫെബ്രുവരി, തുർക്കി മറന്നാലും അത് ഇന്ത്യ മറക്കില്ല, അന്നത്തെ ഭൂചലനം നാശം വിതച്ച തുർക്കിയ്ക്ക് ഓപ്പറേഷൻ ദോസ്ത് എന്ന ദൗത്യത്തിലൂടെ ഇന്ത്യ നൽകിയത് ഒന്നും രണ്ടുമല്ല 100 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ, എൻ‌ഡി‌ആർ‌എഫ് ടീമുകൾ, സൈനിക മെഡിക്കൽ യൂണിറ്റുകൾ, ഫീൽഡ് ആശുപത്രികൾ, അവശ്യവസ്തുക്കൾ തുടങ്ങിയവയാണ്.

എന്നാൽ അതേ തുർക്കിതന്നെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാനെ പിന്തുണച്ചു രം​ഗത്തെത്തി. ആ നന്ദികേട് മറക്കാൻ ഇന്ത്യയ്ക്കാവില്ല. തുർക്കിയിൽ നിന്നുള്ള എല്ലാ വസ്തുക്കളും ബോയ്ക്കോട്ട് ചെയ്യാനാണ് ഇന്ത്യയുടെ തീരുമാനം. ബേക്കറി ഉൽപന്നങ്ങളുടെ നിർമാണത്തിനായി തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കൾ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. ബേക്കറി ഉൽപന്നങ്ങൾക്കായുള്ള ഡ്രൈ ഫ്രൂട്‌സ്, നട്‌സ്, ജെൽസ്, ഫ്‌ളേവറുകൾ തുടങ്ങിയവയൊന്നും തുർക്കിയിൽ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് ഫെഡറേഷന്റെ തീരുമാനം.

അതേസമയം ബേക്കറി ഉൽപന്നങ്ങൾക്കു വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കളിൽ നല്ലൊരു പങ്കും തുർക്കിയിൽ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ, തുർക്കിയിൽ നിന്നുള്ള പഴങ്ങൾ ബഹിഷ്‌കരിക്കാൻ ഇന്ത്യൻ വ്യാപാരികൾ തീരുമാനിച്ചിരുന്നു. ആപ്പിൾ ഉൾപ്പെടെ നിരവധി പഴവർഗങ്ങളാണ് തുർക്കിയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ തുർക്കിയുടെ ആപ്പിൾ വ്യാപാരം ഏകദേശം 1,200-1,400 കോടി രൂപയാണ് വിലമതിക്കുന്നത്. ഇത് വ്യാപാരികൾ ബഹിഷ്കരിച്ചതിനു പിന്നാലെയാണ് ബേക്കറി ഉൽപന്നങ്ങൾക്കു വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കളും ബഹിഷ്കരിക്കാൻ തീരുമാനമായത്.

ദളിത് പ്രേമം പാടി നടക്കുന്ന സർക്കാരിൻ്റെ നിലപാട് രസകരം..!! എസ്.ഐ യെ സസ്പെൻഡ് ചെയ്തെത്രെ..! വലിയ കാര്യമായിപ്പോയി..! സർക്കാരിനെതിരേ പി.വി. അൻവർ

കൊച്ചിൻ ഷിപ്‍യാഡിൻ്റെ വീഡിയോ പകർത്തി ഇത് വെറുമൊരു യാത്രയല്ലെന്ന് കുറിപ്പ്…!! മെട്രോ സ്റ്റേഷൻ.., വാട്ടർ മെട്രോ.., മാളുകൾ, എന്നിവിടങ്ങളിലും ജ്യോതി മൽഹോത്ര എത്തി… സന്ദർശിച്ചത് വെറും മൂന്ന് മാസം മുൻപ്… ചാരപ്രവർത്തിക്ക് കൂടതൽ പേർ അറസ്റ്റിൽ…

മൂന്നര വയസ്സുകാരിയുടെ മരണത്തിൽ അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തും.., കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും അന്വേഷിക്കും..

BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026