കാബൂൾ: അടിമത്തം നിയമവിധേയമാക്കി പുതിയ ക്രിമിനൽ നിയമം പാസാക്കി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ് സാദ ജനുവരി നാലിനാണ് 119 ആർട്ടിക്കിളുകളുള്ള ഈ നിയമം അംഗീകരിച്ചത്. അടിമത്തം നിയമവിധേയമാക്കുന്നതിനൊപ്പം മറ്റ് പ്രാകൃത വ്യവസ്ഥകളും അടങ്ങുന്നതാണ് പുതിയതായി നിലവിൽവന്ന നിയമം.
പുതിയ നിയമപ്രകാരം രാജ്യത്തെ പൗരന്മാരെ നാല് വ്യത്യസ്ത നിയമ വിഭാഗങ്ങളായി തിരിയും. കുറ്റകൃത്യത്തിൻ്റെ ഗൗരവത്തിന് പകരം കുറ്റവാളിയുടെ സാമൂഹിക പദവി അടിസ്ഥാനമാക്കിയാണ് ശിക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. ഈ പൗരന്മാരെ ‘സ്വതന്ത്രർ’ എന്നും ‘അടിമകൾ’ എന്നും കോഡ് ഉപയോഗിച്ച് വേർതിരിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
പുതിയ നിയമത്തിലെ ആർട്ടിക്കിൾ ഒമ്പത് പ്രകാരം അഫ്ഗാൻ സമൂഹത്തെ മതപണ്ഡിതർ (മുല്ലമാർ), വരേണ്യവർഗം (ഗോത്രത്തലവന്മാരും കമാന്ഡർമാരും), മധ്യവർഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്ന വ്യക്തി ഏത് വിഭാഗത്തിൽപ്പെടുന്നു എന്നതിനനുസരിച്ചായിരിക്കും ശിക്ഷ നടപ്പിലാക്കുക. മതപണ്ഡിതർ കുറ്റം ചെയ്താൽ അവർക്ക് ‘ഉപദേശങ്ങൾ’ മാത്രമേ നൽകുകയുള്ളൂ. വരേണ്യവർഗത്തിന് സമൻസും ഉപദേശവർഗത്തിന് കോടതി നിയമം പറയുമ്പോൾ, മധ്യവർഗത്തിന് അതേ കുറ്റത്തിന് തടവുശിക്ഷ ലഭിക്കും. താഴ്ന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് തടവുശിക്ഷയ്ക്കൊപ്പം പൊതുമധ്യത്തിൽ ചാട്ടവാറടിയുള്ള ക്രൂരമായ ശാരീരിക പീഡനങ്ങളും നേരിടേണ്ടിവരുമെന്ന് അഫ്ഗാൻ മനുഷ്യാവകാശം സംഘടനയായ ‘റവാദരി’ വ്യക്തമാക്കുന്നു.വിചാരണ വേളയിൽ പ്രതികൾക്ക് വക്കീലിനെ നിയമിക്കാനുള്ള അവകാശം ഉണ്ടാകില്ല. കുറ്റസമ്മത മൊഴികളെയും സാക്ഷികളെയും അടിസ്ഥാനമാക്കിയായിരിക്കും കോടതികൾ വിധി പ്രസ്താവിക്കുക.
അടിമത്തത്തെ നിയമപരമായി അംഗീകരിക്കുന്ന പുതിയ നിയമം സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിപ്പിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. നിയമത്തിലെ ആർട്ടിക്കിൾ 15 പ്രകാരം യജമാനന്മാർക്കും ഭർത്താക്കന്മാർക്കും തങ്ങളുടെ ‘കീഴിലുള്ള’വരെ ശിക്ഷിക്കാൻ അധികാരം നൽകുന്നു. അസ്ഥികൾ ഒടിയാത്തതോ ചർമം മുറിയാത്തതോ ആയ ശാരീരിക പീഡനങ്ങൾ മാത്രമേ നിയമപരമായി ഗാർഹിക പീഡനമായി കണക്കാക്കുകയുള്ളൂ എന്നത് പ്രതികൾക്ക് നിയമസംരക്ഷണം നൽകുന്നതിന് തുല്യമാണെന്ന് മനുഷ്യാവകാശമാണ്. പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീകൾ നൃത്തം ചെയ്യുന്നതും കൂട്ടായ്മകളിൽ പങ്കെടുക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാക്കിയിട്ടുണ്ട്. ജഡ്ജിമാർക്ക് ആരെയും തടയാനും ശിക്ഷിക്കാനുമുള്ള വിവേചനാധികാരവും നിയമം പറയുന്നു.
താലിബാൻ്റെ ഈ പുതിയ പരിഷ്‌കാരങ്ങൾക്കെതിരെ ആഗോളതലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഐക്യരാഷ്ട്രസഭയുടെ സ്പെഷ്യൽ റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് നിയമത്തെ ‘ആശങ്കജനകം’ എന്ന് വിശേഷിപ്പിച്ചു. ഈ പുതിയ നിയമങ്ങൾ മനുഷ്യാവകാശങ്ങൾക്കെതിരായ നേരിട്ടുള്ള ആക്രമണമാണെന്ന് മുൻ അഫ്ഗാൻ അറ്റോർണി ജനറൽ മുഹമ്മദ് ഫരീദ് ഹമീദി പ്രതികരിച്ചു.
















































