BREAKING NEWS

നട്ടപാതിരയ്ക്ക് മൂക്കറ്റം മദ്യപിച്ച് ഡ്രൈവിങ്, മൂന്നുവാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു, മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം പൊലീസ് പിടിയില്‍

· · 1 min read
Share: Copied!

വഡോദര: മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ ഗുജറാത്തിലെ വഡോദരയിൽ നടന്ന സംഭവത്തിൽ മുൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ (53) ആണ് അറസ്റ്റിലായത്. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണത്തിനായി വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെ അകോട്ടയിൽനിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് ജേക്കബ് മാർട്ടിൻ വാഹനം ഓടിച്ചുപോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.

നിയന്ത്രണം നഷ്ടപ്പെട്ട എസ്‌യു‌വി കാർ, വഴിയരികിൽ പാർക്കു ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവയ്ക്കു സാരമായ കേടുപാടുകൾ പറ്റി. സ്ഥലത്തെത്തിയ പൊലീസ്, ജേക്കബ് മാർട്ടിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

BREAKING NEWS
ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം സർക്കാരിന് അഴിമതി നടത്താനെന്ന് എം.വി. ഗോവിന്ദൻ; ബാർ ലൈസൻസ് വിവാദത്തിലും വിമർശനം; ’വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്ന വിശദീകരണം വിചിത്രം’
03 Nov 2026
BREAKING NEWS
മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; യാത്രക്കാരന്റെ പരാതി പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നല്കുന്നതിലും വീഴ്ച, കെഎസ്ആർടിസി ; 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
03 Nov 2026
BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026
BREAKING NEWS
മാപ്പ്......... മോശം കൂട്ടുകെട്ടില്‍പ്പെട്ടുപോയി, കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു, 19കാരൻ അറസ്റ്റിൽ
03 Nov 2026