BREAKING NEWS

പലതവണ ആവശ്യപ്പെട്ടിട്ടും വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ല, കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി യുവാവ്, കഴുത്ത് അറുത്തെടുത്ത് ചാക്കില്‍ പൊതിഞ്ഞു വച്ചു, ശരീരഭാഗം ഉപേക്ഷിച്ചത് കനാലില്‍, 30 കാരന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ആഗ്ര:  യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് യുവതിയെ വെട്ടിനുറുക്കി മൃതദേഹാവശിഷ്ടം ചാക്കുകളിലാക്കി കനാലിലേക്ക് തള്ളിയത്. ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ്മ (30) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ അതേ കമ്പനിയിലെ അക്കൗണ്ടന്റായ വിനയ് (30)നെ പൊലീസ് അറസ്റ്റ് ചെയ്തു. മിങ്കിയും വിനയും നേരത്തേ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാൻ വിനയ് ആഗ്രഹിച്ചിരുന്നെങ്കിലും മിങ്കി വിസമ്മതിച്ചതോടെ അവർക്കിടയിൽ തർക്കമുണ്ടാകുകയും വേർപിരിയുകയുമായിരുന്നു. തുടർന്ന് ഇവർ തമ്മിൽ പലതവണ തർക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ജനുവരി 24ന് കൊലപാതകം നടന്നത്.

കത്തി ഉപയോഗിച്ച് മിങ്കിയെ ആക്രമിച്ച വിനയ് യുവതിയെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി തവണ കുത്തി. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞു. തല അറുത്തെടുത്ത് മറ്റൊരു ചാക്കിലാണ് വിനയ് സൂക്ഷിച്ചിരുന്നത്. തുടർന്ന് കനാലിലേക്ക് ഒരു ചാക്ക് തള്ളി. ചാക്കിലാക്കിയ മറ്റൊരു ഭാഗം യമുനയിലേക്ക് എറിയാനെത്തിയെങ്കിലും പാലത്തിൽ ചാക്ക് വച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.

BREAKING NEWS
ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം സർക്കാരിന് അഴിമതി നടത്താനെന്ന് എം.വി. ഗോവിന്ദൻ; ബാർ ലൈസൻസ് വിവാദത്തിലും വിമർശനം; ’വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്ന വിശദീകരണം വിചിത്രം’
03 Nov 2026
BREAKING NEWS
മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; യാത്രക്കാരന്റെ പരാതി പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നല്കുന്നതിലും വീഴ്ച, കെഎസ്ആർടിസി ; 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
03 Nov 2026
BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026
BREAKING NEWS
മാപ്പ്......... മോശം കൂട്ടുകെട്ടില്‍പ്പെട്ടുപോയി, കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു, 19കാരൻ അറസ്റ്റിൽ
03 Nov 2026