BREAKING NEWS

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തത് 5 വർഷങ്ങൾക്കു ശേഷം, സമരപ്പന്തലിലെത്തി കെട്ടിപ്പിടിത്തവും ഉമ്മ വെക്കലും കഴിഞ്ഞ് ആരോ​ഗ്യമന്ത്രിയും സ്ഥലം വിട്ടു!! തുടർ ചികിത്സയ്ക്ക് ഒരു ലക്ഷം തന്ന് സഹായിച്ചത് പ്രതിപക്ഷ നേതാവ്, ആരോഗ്യ മന്ത്രിയുടെ വസതിക്കു മുന്നിൽ സമരവുമായി ഹർഷിന

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക അകപ്പെട്ടതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കെ.കെ ഹർഷിന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുൻപിൽ സത്യാഗ്രഹം ആരംഭിച്ചു. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം തുടങ്ങിയത്.

സമരം കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് പറഞ്ഞു പറ്റിച്ചെന്നും സമരപ്പന്തലിൽ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ലെന്നും ഹർഷീന പറഞ്ഞു. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആകെ പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികിൽസ നടത്തുന്നത്. ഇപ്പോൾ ആ പണവും തീർന്നെന്നും ജീവിക്കാൻ നിർവാഹമില്ലെന്നും ഹർഷിന പറഞ്ഞു

2017-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചു നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ കത്രിക കുടുങ്ങിയത്. അഞ്ച് വർഷത്തോളം കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ച ഹർഷിനയുടെ വയറ്റിൽ നിന്ന് 2022-ലാണ് കത്രിക പുറത്തെടുത്തത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

സംഭവത്തിൽ രണ്ട് ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിയാക്കി പോലീസ് കേസെടുത്തെങ്കിലും കുന്ദമംഗലം കോടതിയിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ സി.കെ രമേശൻ, ഡോ.എം ഹഷന എന്നിവരുടെ ​ഹർജിയിലായിലായിരുന്നു സ്റ്റേ.

രക്ഷസാക്ഷികളുടെ ഫണ്ടിൽ കയ്യിട്ടുവാരിയെന്ന ആക്ഷേപം പയ്യന്നൂരിനു പിന്നാലെ തലസ്ഥാനത്തും!! 2008 ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ പേരിൽ പിരിച്ച 10 ലക്ഷത്തിൽ 5 ലക്ഷം കുടുംബത്തിന്, ബാക്കി 5 ലക്ഷം ടി. രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്ക് മുക്കി, പാർട്ടി തരം താഴ്ത്തിയ ആളെ സിഐടിയു ജില്ലാ സെക്രട്ടറി പദത്തിലെത്തിച്ചത് വി ശിവൻകുട്ടി ഇടപെട്ട്… ഇനി സിപിഎമ്മിലേക്കില്ല, ഓഫിസ് ബ്രാഞ്ച് അം​ഗമായ വിഷ്ണുവിന്റെ സഹോദരൻ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026