തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിച്ചുകയറ്റം. ഉച്ചയ്ക്കു മുൻപ് രണ്ടു തവണയാണ് വില വർദ്ധിച്ചത്. രണ്ടാം തവണ 1800 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 460 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,190 രൂപയായും, ഒരു പവന് 1,13,520 രൂപയായും ഉയർന്നിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഗ്രാമിന് 225 രൂപ വർദ്ധിച്ച് 14,415 രൂപയും പവന് 1,15, 320 രൂപയുമായി.
അതേപോലെ 18 കാരറ്റ് സ്വർണ വിലയിലും വർദ്ധവന് രേഖപ്പെടുത്തി. രാവിലെ ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമായിരുന്ന 18 കാരറ്റ് സ്വർണവില വർദ്ധിച്ച് ഗ്രാമിന് 11,845 രൂപയിലും പവന് 94,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണ വില രാവിലെ ഗ്രാമിന് 9,080 രൂപയും ഒരു പവൻ്റെ വില 72640 രൂപയുമായിരുന്നെങ്കിൽ രണ്ടാം തവണ പവന് 73,560 രൂപയായി. ഒൻപത് കാരറ്റ് സ്വർണ വിലയിലും വർദ്ധനവ് ഇന്ന് രേഖപ്പെടുത്തി, ഇപ്പോൾ പവന് 47,560 രൂപയിലാണ് വ്യാപാരം തുടരുന്നത്. അതേസമയം വെള്ളിവിലയിൽ വർദ്ധനവില്ല. വെള്ളി ഗ്രാമിന് 325 രൂപയും പത്ത് ഗ്രാമിന് 3250 രൂപയുമാണ് ഇന്നത്തെ വില.














































