BREAKING NEWS

എൻഡി ടിവി സർവേയിൽ സാറിന്റെ പേരില്ലല്ലോ? സന്തോഷം… ഒരു പണിയുമില്ലാത്ത ചിലരാണ് സർവ്വേ നടത്തുന്നത്, പാർട്ടി സർവേ നടത്തുന്നില്ല, യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടങ്ങി, ലീ​ഗുമായി ചർച്ച നടത്തി- ചെന്നിത്തല, കേരളത്തിൽ ഭരണവിരുദ്ധ വികാരം 50/50, മുഖ്യമന്ത്രിയേക്കാൾ പിന്തുണ വിഡി സതീശന്- എൻഡിടിവി സർവേ

· · 1 min read
Share: Copied!

തിരുവനന്തപുരം: എൻഡിടിവി സർവ്വേയിൽ തൻറെ പേരില്ലാത്തതിൽ വളരെ സന്തോഷമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സർവ്വേ നടത്തുന്നത്. പാർട്ടി സർവേ നടത്തുന്നില്ല. അതുപോലെ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചർച്ച നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് എൻഡിടിവി വോട്ട് വൈബ് സർവ്വേ ഫലം. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേയിൽ പറയുന്നത്. ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളാണ്. മോശം എന്ന് പറയുന്നത് 20 ശതമാനം പേരുമെന്നും സർവേ പറയുന്നു.

അതേപോലെ 40 ശതമാനം ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്. കൂടാതെ 22 ശതമാനം പേർ വിഡി സതീശന് പിന്തുണ നൽകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനവും കെകെ ശൈലജയെ 16 ശതമാനം പേരുമാണ് അനുകൂലിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയാണുള്ളത്. യുഡിഎഫ് 32 ശതമാനത്തിലേറെ വോട്ടു നേടുമെന്നാണ് സർവ്വേ ഫലത്തിൽ പറയുന്നത്. എൽഡിഎഫിന് 29 ശതമാനവും ബിജെപിക്ക് 19 ശതമാനത്തിലേറെ വോട്ടും ലഭിക്കാമെന്നും സർവ്വേയിൽ പറയുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026