BREAKING NEWS

ഷാഫി പറമ്പിലിന് അറസ്റ്റ് വാറൻറ്, അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവുമായി പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി!! നടപടി 2022 ൽ ദേശീയപാത ഉപരോധിച്ചതിന് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, രണ്ടാം പ്രതി മുൻ കോൺ​ഗ്രസ് നേതാവ് പി സരിൻ

· · 1 min read
Share: Copied!

പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറൻറ്. പാലക്കാട്‌ ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യാണ് ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്.

2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണു നടപടി. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐക്കാർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിൻറെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്.

ഈ കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. അന്ന് യൂത്ത് കോൺഗ്രസിൻറെ ഭാഗമായിരുന്ന, നിലവിൽ ഇടതുപക്ഷത്തേക്ക് മാറിയ പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പിൽ ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്‌റ്റ് വാറൻറ് പുറപ്പെടുവിച്ചത്. 24ന് കേസ് വീണ്ടും പരിഗണിക്കും.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026