കൊച്ചി, : ലോക ചിക്കൻ കറി ദിനത്തിൽ മലയാളികളുടെ പ്രിയപ്പെട്ട വിഭവത്തിന് സംഗീതാർച്ചനയുമായി ഈസ്റ്റേൺ. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കോർത്തിണക്കി ‘ചിക്കൻ സോങ് ‘എന്ന പേരിൽ ഫോക്ക്-റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കിയാണ് ഈസ്റ്റേൺ ഈ ദിനം ആഘോഷിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രകാശനം തിങ്കളാഴ്ച മറൈൻ ഡ്രൈവ് വിവാന്തയിൽ വെച്ച് സംഘടിപ്പിച്ചു.
മലയാളിയുടെ ദൈനംദിന ജീവിതത്തിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ കോഴിക്കറി വിഭവത്തോടുള്ള ആദരമാണ് ഈ സംഗീത ശില്പം. സാധാരണക്കാരന്റെ പ്രാതൽ മുതൽ വലിയ ആഘോഷങ്ങളിലെ വിരുന്നുകളിൽ വരെ കോഴിക്കറി എങ്ങനെ ഒരു വികാരമായി മാറുന്നു എന്ന് ഈ ലഘുചിത്രം വരച്ചുകാട്ടുന്നു. തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രുചിഭാഷയായി ചിക്കൻ കറിയെ അടയാളപ്പെടുത്തുന്ന ചിത്രത്തിൽ ഈസ്റ്റേൺ ചിക്കൻ മസാലയാണ് താരം.
പ്രശസ്ത പിന്നണി ഗായകൻ സൂരജ് സന്തോഷും നടൻ മണിക്കുട്ടനും അണിനിരക്കുന്ന ചിത്രത്തിൽ നാടൻ തനിമയും ആധുനിക താളവും ഒത്തുചേരുന്നു. മൃദുൽ നായർ സംവിധാനം ചെയ്ത ചിത്രത്തിന് മണികണ്ഠൻ അയ്യപ്പയാണ് സംഗീതം നൽകിയിരിക്കുന്നത്. സുഹൈൽ കോയയുടേതാണ് വരികൾ.
‘കേരളത്തിൽ ചിക്കൻ കറി എന്നത് വെറുമൊരു വിഭവമല്ല; അതൊരു വികാരമാണ്. മിക്കവരും ആദ്യമായി പാചകം ചെയ്യാൻ പഠിക്കുന്ന വിഭവവും ഇതാകാം. ആ സ്മരണകളെയും സന്തോഷത്തെയുമാണ് ഞങ്ങൾ ഈ ആന്തത്തിലൂടെ ആഘോഷിക്കുന്നത്,’ എന്ന് ഈസ്റ്റേൺ സി.ഇ.ഒ ഗിരീഷ് നായർ പറഞ്ഞു.
പരമ്പരാഗത പരസ്യരീതികളിൽ നിന്ന് മാറി ഒരു സാംസ്‌കാരിക കഥാഖ്യാനമാണ് ഈസ്റ്റേൺ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി കേരളത്തിലെ അടുക്കളകളുടെ ഭാഗമായ ഈസ്റ്റേൺ ചിക്കൻ മസാലയുടെ പ്രസക്തി സംഗീതത്തിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ചീഫ് മാർക്കറ്റിംഗ് ഓഫീസർ പ്രവീൺ രാമസ്വാമി പറഞ്ഞു.
















































