ലാഹോർ: ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ ആൾക്കൂട്ട കൊലപാതക സംഭവത്തിനു പിന്നാലെ പാക്കിസ്ഥാനിലും ഹിന്ദു യുവാവിനെ വെടിവച്ചു കൊന്നു. സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലെ തൽഹാർ ഗ്രാമത്തിലായിരുന്ന സംഭവം. 23 വയസ്സുള്ള കെലാഷ് കോലിയാണ് കൊല്ലപ്പെട്ടത്. ഭൂവുടമയായ സർഫറാസ് നിസാനിയാണ് കെലാഷ് കോലിയെ വെടിവച്ചത്.
നിസാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഒരു കുടിൽ നിർമ്മിച്ചുവെന്നാരോപിച്ചാണ് കെലാഷ് കോലിക്ക് നേരെ വെടിയുതിർത്തത്. ജനുവരി 4നായിരുന്നു സംഭവം. വെടിയേറ്റ കോലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സർഫറാസ് നിസാനിയും സഹായി സഫറുള്ള ഖാനും പൊലീസ് പിടിയിലായി. ശനിയാഴ്ചയാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സംഭവത്തോടെ പാക്കിസ്ഥാനിലെ ഹിന്ദു സമൂഹത്തിനിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


















































