2019-ൽ കട്ടിളപ്പാളിയിൽനിന്ന് സ്വർണം തട്ടിയ കേസിന്റെ എഫ്‌ഐആറിൽ അന്നത്തെ ദേവസ്വം ബോർഡിനെയാണ് എട്ടാം പ്രതിയായി ചേർത്തിരുന്നത്. കട്ടിളപ്പാളി കേസും ദ്വാരപാലക കേസും നടക്കുമ്പോൾ പദ്മകുമാറും ശങ്കരദാസും വിജയകുമാറും അടങ്ങിയ ബോർഡാണ് ഉണ്ടായിരുന്നത്. കട്ടിളപ്പാളി കേസിൽ, തന്നെ മാത്രം പ്രതിയാക്കിയതിലെ അപാകം എ. പദ്മകുമാർ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആരോപിക്കുന്ന കുറ്റങ്ങളിൽ ബോർഡിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന വാദമാണ് പദ്മകുമാർ ഉയർത്തിയത്. ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.


















































