കാസർകോട്: സുള്ളിയിലുണ്ടെന്നു സംശയിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട്ട് കീഴടങ്ങിയേക്കുമെന്ന് സൂചന. ഇതേത്തുടർന്ന് ഹോസ്ദുർഗ് കോടതി പരിസരത്ത് പോലീസ് സന്നാഹം തയാറായി നിൽകുകയാണ്. സൂചന ആക്കംകൂട്ടിക്കൊണ്ട് കോടതി സമയം അവസാനിച്ചിട്ടും ജഡ്ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കോടതിയിൽ തുടരുകയാണ്.
അതേസമയം രാഹുൽ ഒളിവിൽ കഴിയുന്നതായി കരുതപ്പെടുന്ന കർണാടകയോട് ഏറ്റവും സമീപത്തുള്ള ജില്ലയാണ് കാസർകോട്. കൂടാതെ രാഹുലിന്റെ സുഹൃത്തുക്കൾ പാണത്തൂർ മേഖലയുൾപ്പെടെയുള്ള സ്ഥലങ്ങളിലുണ്ട്. സുള്ളിയിൽനിന്ന് പാണത്തൂർ വഴി രാഹുൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
അതുമാത്രമല്ല നേരത്തെ തന്നെ ഇതുസംബന്ധിച്ച് അഭ്യൂഹമുണ്ടായിരുന്ന. ഇതോടെ ഉച്ചമുതൽ മാധ്യമപ്രവർത്തകർ കോടതി പരിസരത്ത് എത്തിച്ചേരുകയും ചെയ്തു. എന്നാൽ, പോലീസിന്റെ ഭാഗത്തുനിന്നോ മറ്റ് അധികൃതരുടെ ഭാഗത്തുനിന്നോ സ്ഥിരീകരണം ലഭിച്ചിരുന്നില്ല.



















































