തിരുവനന്തപുരം: പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ച് രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ. ഒളിവിൽ കഴിയുന്ന എംഎൽഎ അഭിഭാഷകൻ മുഖേന ഓഡിയോ സന്ദേശം, ചാറ്റുകൾ, വീഡിയോകൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകളാണ് സമർപ്പിച്ചിട്ടുള്ളത് എന്നാണ് ലഭ്യമായ വിവരം.
പരാതിക്കാരിക്കെതിരെയുള്ള തെളിവുകൾ മൂന്ന് ഡോക്യുമെന്റ് ഫയലുകളായാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. വാട്‌സാപ്പ് ചാറ്റുകൾ, വാട്‌സാപ്പ് ഓഡിയോകൾ, ഇതിന്റെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റോടുകൂടിയാണ് രേഖകൾ ഹാജരാക്കിയിട്ടുള്ളത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയ സമയത്ത് പരാതിക്കാരിക്കെതിരെ ചില തെളിവുകൾ രാഹുൽ ഹാജരാക്കിയിരുന്നു. തുടർന്ന് പരാതിക്കാരി കൂടുതൽ തെളിവുകളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രാഹുൽ കൂടുതൽ തെളിവുകൾ നൽകിയിരിക്കുന്നത്.



















































