BREAKING NEWS

തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന സുരേഷ് ​ഗോപിക്ക് ‘മാടമ്പിള്ളിയിലെ മനോരോഗി’ വിശേഷണം കൂടുതൽ ചേരുക!! കേരളത്തിന് അർഹമായ എയിംസ് ഇവിടെ നിന്ന് റാ‍ഞ്ചാനുള്ള പദ്ധതിയുമായാണ് നടപ്പ്, വടകരയിൽ ഒരു കലുങ്ക് ചർച്ചയ്ക്ക് തയാറാണോ?- വെല്ലുവിളിച്ച് പി.കെ. ദിവാകരൻ

· · 1 min read
Share: Copied!

കോഴിക്കോട്: കേന്ദ്ര സമീപനത്തെക്കുറിച്ച് വടകരയിൽ ഒരു കലുങ്ക് ചർച്ചയ്ക്ക് സുരേഷ് ഗോപിയെ വെല്ലുവിളിക്കുകയാണെന്ന് പി.കെ.ദിവാകരൻ.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി തന്നെയല്ല കണക്കു കൊടുത്തവരെയാണ് മാന്തി പൊളിക്കേണ്ടതെന്ന് കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ പറഞ്ഞു. വടകര ആശുപത്രിക്ക് അനുവദിച്ച 83 കോടി രൂപയിൽ 40% സംസ്ഥാന സർക്കാരിന്റേതാണ്. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാത്ത മന്ത്രിയാണ് സുരേഷ് ഗോപി. സംസ്ഥാനത്തിന്റെ ഒരു പ്രശ്നത്തിലും അദ്ദേഹം ഇടപെടുന്നില്ല. സുരേഷ് ഗോപി ഇങ്ങനെ ചെറുതാകരുത്. തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന വിശേഷണമാണ് കൂടുതൽ ചേരുന്നതെന്നും പി.കെ. ദിവാകരൻ പരിഹസിച്ചു.
’
വടകരയിലെ ‘മാക്രി’യുടെ രോദനം എന്ന പരാമർശം നടത്തിയ സുരേഷ് ഗോപി ഈ മാക്രിയുടെ മൂക്കിന് താഴെയാണ് വടകരയിൽ 95.34 കോടി രൂപയുടെ പദ്ധതി താൻ കൂടി അംഗീകരിച്ച് കൊണ്ടുവന്നതെന്ന് പറഞ്ഞിരുന്നു. തൃശൂർ എംപിക്കിട്ട് ഞോണ്ടാൻ വന്നാൽ മാന്തി പൊളിച്ചുകളയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിനു പ്രതികരണമായി സുരേഷ് ഗോപി ഇങ്ങനെ ചെറുതാകരുതെന്നും പി.കെ. ദിവാകരൻ പറഞ്ഞു.

അതുപോലെ കേരളത്തിന് കേന്ദ്രം വികസനത്തിനു പണം കൊടുത്തു എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? പിഎംജെവികെ പദ്ധതിയിലാണ് വടകര ഗവൺമെന്റ് ആശുപത്രിക്ക് 83 കോടി രൂപ നൽകിയത്. ഈ പദ്ധതിയിൽ 40% കേരള സർക്കാരാണ് വഹിക്കുന്നത്. 60% കേന്ദ്രമാണ്. അപ്പോൾ രണ്ട് സർക്കാരുകളുടെയും സംയുക്ത സംരംഭമായി ഒരു വികസന പ്രവർത്തനം നടക്കുമ്പോൾ അത് കേന്ദ്രത്തിന്റെ ന്യായത്തിൽ അവരുടെ കണക്കിൽ വരുന്നതാണെന്ന് പറഞ്ഞ് മേനി നടിച്ചു നടക്കുകയാണ്. സുരേഷ് ഗോപിയെ പോലുള്ള ഒരാൾ ഇത്ര ചെറുതാവാൻ പാടുണ്ടോ. കേരളത്തിന് അർഹമായ എയിംസ് വരെ ഇവിടെ നിന്ന് റാ‍ഞ്ചാനുള്ള പദ്ധതിയുമായാണ് അദ്ദേഹത്തിന്റെ നടപ്പ്. കേന്ദ്ര സമീപനത്തെക്കുറിച്ച് വടകരയിൽ ഒരു കലുങ്ക് ചർച്ചയ്ക്ക് സുരേഷ് ഗോപിയെ വെല്ലുവിളിക്കുകയാണെന്നും പി.കെ. ദിവാകരൻ കൂട്ടിച്ചേർത്തു.

രാഹുലിനെ ഒളിപ്പിച്ചു വച്ച സ്ഥലം സിപിഎമ്മിന് അറിയില്ലെങ്കിൽ പറഞ്ഞാൽ മതി, കൂടെ പോകാൻ ഞാൻ തയ്യാറാണ്!! രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം തീർത്തും ബാലിശം, മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഇഡി നോട്ടീസ് അയച്ചത് അഡ്ജസ്റ്റ്മെൻ്റ്, വിവേക് കിരണിന് അയച്ച നോട്ടീസിൻ്റെ ഗതി തന്നെയാകും ഇതിനും- സണ്ണി ജോസഫ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026