തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനു പുറമേ സ്വകാര്യ ബാങ്കിന്റെ മാനേജര്‍ക്കും ബോംബ് ഭീഷണി സന്ദേശം കിട്ടി. കഴിഞ്ഞ കുറേ നാളുകളായി പലയിടങ്ങളിലും ഇത്തരത്തില്‍ ഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും രാഷ്ട്രീയ പ്രശ്‌നങ്ങളും തീവ്രവാദ കേസുകളും പരാമര്‍ശിച്ചാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.


















































