BREAKING NEWS

പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു; കോട്ടയ്ക്കലിലെ പെട്രോൾ പമ്പിൽ വൻ ദുരന്തം ഒഴിവാക്കിയത് ഇതര സംസ്ഥാന തൊഴിലാളിയുടെ ഇടപെടൽ

· · 1 min read
Share: Copied!

മലപ്പുറം:  പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു. മലപ്പുറം കോട്ടയ്ക്കലിലെ പുത്തൂരിലാണ് സംഭവം നടന്നത്. പെട്രോൾ പമ്പിലെ ജീവനക്കാരന്‍റെ അവസരോചിതമായ ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്. കോട്ടയ്ക്കലിലെ പെട്രോൾ പമ്പിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

മലപ്പുറത്തു നിന്ന് കോട്ടയ്ക്കലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഗണ്‍ ആർ കാറിനടിയിൽ നിന്നാണ് തീയും പുകയും ഉയർന്നത്. വാഹനം ഓഫ് ചെയ്യാതെയാണ് പെട്രോൾ അടിച്ചത്. പെട്ടെന്ന് എഞ്ചിൻ ഭാഗത്ത് തീ കാണുകയായിരുന്നു. ഉടൻ തന്നെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.

പെട്രോൾ പമ്പിലുണ്ടായിരുന്ന അനിൽ എന്ന ബിഹാർ സ്വദേശിയായ ജീവനക്കാരനാണ് ഉടനെ ഇടപെട്ടത്. മറ്റുള്ളവർ പേടിച്ച് പുറകോട്ട് മാറിയപ്പോൾ, ഇതര സംസ്ഥാന തൊഴിലാളിയായ അനിൽ ലഭ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി തീ അണയ്ക്കുകയായിരുന്നു. പ്രദേശമാകെ കനത്ത പുക പടർന്നു. ജീവനക്കാരന്‍റെ ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്. കാറിന്‍റെ എഞ്ചിൻ കത്തിനശിച്ചു. എന്താണ് കാറിന് തീ പിടിക്കാൻ കാരണമെന്ന് വ്യക്തമല്ല.

BREAKING NEWS
അവനെ ചോറൂട്ടിക്കൊണ്ട് മുറ്റത്തുകൂടി അമ്മയും അമ്മമ്മയും പിറകെയുണ്ടായിരുന്നു, ഒന്നു കണ്ണുതെറ്റിയപ്പോൾ കുഞ്ഞു വീണത് വീട്ടുമുറ്റത്തെ പൊക്കംകുറഞ്ഞ ആൾമറയുള്ള കിണറ്റിൽ, കുഞ്ഞിനെ പറമ്പിലൊക്കെ തിരിഞ്ഞെങ്കിലും കണ്ടെത്താനായില്ല, ഒടുവിൽ കിണറ്റിൽ കുഞ്ഞിന്റെ ചെരുപ്പുകണ്ട് എടുത്തുചാടി അമ്മമ്മ കൊച്ചുമകനെ വാരിയെട...
31 Oct 2026
BREAKING NEWS
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
31 Oct 2026
BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026