തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതിൽ പരിഹാസവുമായി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. ‘ഒരു നോട്ടീസ് അയക്കുന്നു. മോൾക്കും മോനും അയച്ച പോലെ ഒരു നോട്ടീസ്. കരുവന്നൂരിലെ, ലൈഫ് മിഷനിലെ, മാസപ്പടിയിലെ പോലെ, കണ്ണിൽ പൊടിയിടാൻ മാത്രം. കാര്യമാക്കണ്ട. സസ്‌നേഹം സഖാവിന്റെ സ്വന്തം ഇഡി’ എന്നാണ് കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം…
മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ് കിട്ടി.
നോട്ടീസ്
പ്രിയപ്പെട്ട സഖാവേ, സുഖമാണെന്ന് വിശ്വസിക്കുന്നു. ഒരു നോട്ടീസ് അയക്കുന്നു. മോൾക്കും മോനും അയച്ച പോലെ ഒരു നോട്ടീസ്. കരുവന്നൂരിലെ, ലൈഫ് മിഷനിലെ, മാസപ്പടിയിലെ പോലെ, കണ്ണിൽ പൊടിയിടാൻ മാത്രം. കാര്യാക്കണ്ട.
സസ്‌നേഹം സഖാവിന്റെ സ്വന്തം ഇ ഡി


















































