BREAKING NEWS

ഏറെ പ്രിയപ്പെട്ടയിടമായ ‘കാസ്കേഡ്‘ റിസോർട്ടിൽ കെ.ജെ റോയിയ്ക്ക് അന്ത്യ വിശ്രമം; സംസ്ക്കാരചടങ്ങുകളിൽ പങ്കുചേർന്ന് ആയിരങ്ങൾ;

· · 1 min read
Share: Copied!

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയിയ്ക്ക് ഏറെ ഇഷ്ടമുള്ള സ്വന്തം റിസോർട്ടായ ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ കാസ്കേഡാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമയിടമായി കുടുംബാംഗങ്ങൾ തിരഞ്ഞെടുത്തത്. തനിക്ക് ഏറെ പ്രിയപ്പെട്ടയിടമാണ് കാസ്കേഡെന്ന് കെജെ റോയ് നിരവധി അഭിമുഖങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ബിസിനസ് രം​ഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച റോയിയെ അവസാനമായി ഒരുനോക്ക് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം ആയിരങ്ങളാണ് ബന്നാർഘട്ടയിലെത്തിയത്. റോയിയുടെ അമ്മ, ഭാര്യ, സഹോദരൻ, മക്കൾ എന്നിവരുൾപ്പെടെയുള്ള പ്രിയപ്പെട്ടവർ കണ്ണീർ ചുംബനമേകി അദ്ദേഹത്തെ യാത്രയാക്കി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു റിസോർട്ടിലെ പൊതുദർശനം. 2.30-ന് കാൽക്കരെ സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്കാരശുശ്രൂഷ നടത്തി. തുടർന്ന് കാസ്കേഡ് റിസോർട്ടിലേയ്ക്ക് ഭൗതീക ശരീരമെത്തിച്ച് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി.

ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ വെള്ളിയാഴ്ചയാണ് റോയ് (57) സ്വയം വെടിവെച്ച് മരിച്ചത്. മരണം അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപം നൽകിയിട്ടുണ്ട്.

അതേസമയം, സി.ജെ. റോയിയുടെ സംസ്‌കാരത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം മരണത്തെയും തുടർ അന്വേഷണത്തെക്കുറിച്ചും പ്രതികരിച്ചു .അച്ഛൻ വലിയ മനുഷ്യൻ ആയിരുന്നുവെന്നും മരണം ഞെട്ടലുളവാക്കുന്നതായിരുന്നുവെന്നും എന്തെങ്കിലും സമ്മർമുള്ളതായി അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും റോയിയുടെ മകൻ രോഹിത് റോയ് പറഞ്ഞു.അദ്ദേഹത്തിന്റ നഷ്ടം കുടുംബത്തിന് താങ്ങാനാവുന്നതല്ലെന്നും അത് വിവരിക്കാനാവുന്നതല്ലെന്നും രോഹിത് കൂട്ടിച്ചേർത്തു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മരണത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും റോയിയുടെ സഹോദരൻ സി.ജെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ത്യയുടെ യഥാർത്ഥ പ്രതിസന്ധികൾക്കു നേരെ കണ്ണടച്ച ബജറ്റ്; യുവാക്കൾ തൊഴിലില്ലായ്മയാൽ വലയുന്നു, കർഷകർ തീരാദുരിതത്തിൽ, ഉൽപ്പാദന രം​ഗവും മരവിച്ചു ; കേന്ദ്രം ഇതൊന്നും കാണുന്നില്ല‘ – രാഹുൽ ഗാന്ധി

BREAKING NEWS
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ്; ’ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു’, കാർത്തികപ്പള്ളിയിലെ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
18 Oct 2026
BREAKING NEWS
വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടെ തെന്നിവീണു, ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്നയാൾ മരിച്ചു
18 Oct 2026
BREAKING NEWS
ഒരു കഷ്ണം തക്കാളി പോലുമില്ലാത്ത തക്കാളി സോസ്! ഉരുളക്കിഴങ്ങ് പേസ്റ്റും കൃത്രിമ നിറങ്ങളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്; ഗുജറാത്തിൽ ഫാക്ടറി പൂട്ടിച്ചു; പിടിച്ചെടുത്തത് 5000 കിലോയുടെ വ്യാജ ഉത്പന്നങ്ങളും 5000 കിലോയോളം വരുന്ന അസംസ്കൃതവസ്തുക്കളും
18 Oct 2026
BREAKING NEWS
നിങ്ങള്‍ ഈ നഗരത്തെ നശിപ്പിക്കുകയാണ്, കയ്യില്‍ തോക്കുമായി മയക്കുമരുന്നു വിൽപന കേന്ദ്രത്തിലേക്ക് കയറിചെന്ന് ബംഗ്ലാദേശ് മന്ത്രി, ആറുപേരെ പിടികൂടി
18 Oct 2026