BREAKING NEWS

‘തൊട്ടാൽ വെറുതെ വിടില്ല, തിരിച്ചടിക്കും കട്ടായം’; അമേരിക്ക ഇറാനെ ആക്രമിച്ചാൽ, അത് ഒരു പ്രാദേശിക യുദ്ധമായി മാറും’: ആയത്തുള്ള അലി ഖമേനി

· · 1 min read
Share: Copied!

ടെഹ്‌റാൻ: യുഎസിനും ഇറാനും ഇടയിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ ലഘൂകരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇരുപക്ഷവും സ്ഥിരീകരിച്ചിട്ടും, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വീണ്ടും അമേരിക്കയ്ക്ക താക്കീതുമായി രം​ഗത്തെത്തി. ഇറാന് നേരെ യുഎസ് ഒരു ചെറു ആക്രമണം പോലും നടത്താൻ തുനിഞ്ഞാൽ അത് ഒരു പ്രാദേശിക യുദ്ധമായി മാറുമെന്നാണ് ആയത്തുള്ള അലി ഖമേനി നൽകിയ മുന്നറിയിപ്പ്.

“അമേരിക്കക്കാർ ഒരു യുദ്ധം തുടങ്ങിയാൽ അത് ഒരു പ്രാദേശിക യുദ്ധമായിരിക്കുമെന്ന് അവർ അറിയണം,” പരമോന്നത നേതാവിന്റെ ഓഫീസിന്റെ ഭാഗമായ ടെഹ്‌റാനിലെ ഇമാം ഖൊമേനി ഹുസൈനിയയിൽ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഖമേനി പറഞ്ഞു. “ഞങ്ങൾ യുദ്ധത്തിന്റെ തുടക്കക്കാരല്ല. ഞങ്ങൾ ആരെയും അടിച്ചമർത്താൻ ശ്രമിക്കുന്നില്ല. ഒരു രാജ്യത്തെയും ആക്രമിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുമില്ല. എന്നിരുന്നാലും, ആക്രമിക്കാനോ ഉപദ്രവിക്കാനോ ശ്രമിക്കുന്ന ആർക്കും ഇറാനിയൻ രാഷ്ട്രത്തിൽ നിന്ന് നിർണായകമായ തിരിച്ചടി നേരിടേണ്ടിവരും,” ഖമേനി പറഞ്ഞു.

സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയുള്ള ഖമേനിയുടെ ഇത്തരം പ്രസ്താനകളോട് യുഎസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

കേന്ദ്ര ബജറ്റ് 2026; പ്രതികരണവുമായി വ്യവസായ ലോകം

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026