ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്ലഹേം കാണാൻ വീണ്ടും ഒരുങ്ങി സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ *”സമ്മർ ഇൻ ബത്ലഹേം”* ഡിസംബർ 12ന് 4K ദൃശ്യമികവോടെ തിയേറ്ററുകളിലെത്തും.രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്ത ചിത്രം, കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് കൊണ്ടാണ് വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നത്….
മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയ താരങ്ങളുടെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർക്കിടയിൽ
ആക്കം കൂട്ടുന്നു. ചിത്രത്തിന്റെ റീലീസിനോട് അനുബന്ധിച്ചു നടത്തുന്ന ഒഫീഷ്യൽ ട്രെയിലർ
ലോഞ്ചും, പ്രസ്സ് മീറ്റും നവംബർ 19 ന് (ബുധനാഴ്ച) വൈകീട്ട് 05 മണിക്ക് കലൂർ ഗോകുലം പാർക്കിൽ വെച്ച് നടത്തുന്നു. മഞ്ജു വാര്യരും ചിത്രത്തിലെ മറ്റ് താരങ്ങൾക്കുമൊപ്പം,
അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന പ്രസ്സ് മീറ്റിലേക്കും ലോഞ്ചിങ്
പരിപാടിയിലേക്കും താങ്കളേയും, താങ്കളുടെ മാധ്യമത്തിൻ്റെ സാന്നിധ്യവും
സാധാരം ക്ഷണിച്ചുകൊള്ളുന്നു..
P. SIVAPRASAD (PRO)
8921461449
പ്രീസ്സ്മീറ്റിന് ഇരിക്കുന്നവർ:-
• മഞ്ജു വാര്യർ
• സിബി മലയിൽ
• സിയാദ് കോക്കർ
• രഞ്ജിത്ത് ബാലകൃഷ്ണൻ
• എം.രഞ്ജിത്ത്
NB:- പരിപാടിയിൽ പങ്കെടുക്കുന്നവർ ഗ്രൂപ്പിൽ അറിയിക്കുക…
















































