ആലപ്പുഴ: മാരാരിക്കുളത്ത് സിപിഐഎമ്മിൽ പൊട്ടിത്തെറി. മാരാരിക്കുളം ചെത്തി ലോക്കൽ കമ്മിറ്റിയിലെ സ്ഥാനാർഥി തർക്കമാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്. വാർഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാർത്ഥി ആക്കിയില്ലെന്നും പകരം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാർത്ഥിയാക്കിയെന്നുമാണ് ആരോപണം. ഇതോടെ മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിക്കത്ത് നൽകി.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിന്നാക്കക്കാർക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ നേരത്തെ പറഞ്ഞിരുന്നു. നാമനിർദ്ദേശപത്രിക നൽകിയതിൽ കൂടുതലും പിന്നാക്കക്കാരാണ്. ഭരിക്കാൻ മറ്റുള്ളവരും വോട്ട് ചെയ്യാൻ പിന്നാക്കക്കാരും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാറിന്റെ വിലയിരുത്തലാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സ്വർണ്ണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സ്വർണ്ണപ്പാളിയുടെ പേരിൽ സർക്കാറിന്റെ ഇമേജ് നശിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ജനങ്ങൾ അരി ആഹാരം കഴിച്ച് ജീവിക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
















































