BREAKING NEWS

കണ്ണൂർ കോർപ്പറേഷനിൽ റിജിൽ മാക്കുറ്റിയെയിറക്കി യുഡിഎഫ്, ആദികടലായിയിൽ നിന്ന് ജനവിധി തേടും!!, മേയർ സ്ഥാനാർഥി ശ്രീജ മഠത്തിൽ മുണ്ടയാട് സീറ്റിൽ… സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂരിൽ കോർപ്പറേഷൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. കെപിസിസി അംഗം റിജിൽ മാക്കുറ്റി ആദികടലായിയിൽ നിന്ന് ജനവിധി തേടും. മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശ്രീജ മഠത്തിൽ മുണ്ടയാട് സീറ്റിലും പി ഇന്ദിര പയ്യാമ്പലം സീറ്റിലും മത്സരിക്കും.

അതുപോലെ ലീഗ് കോൺഗ്രസിന് വേണ്ടി വിട്ട് നൽകിയ വലിയന്നൂർ സീറ്റിൽ കെ സുമയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. തർക്കത്തിന് ശേഷം വിട്ടുനൽകിയ വാരം സീറ്റിൽ കെ പി താഹിർ ലീഗ് സ്ഥാനാർത്ഥിയാകും.

അതേസമയം ഇത്തവണ സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനാണ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബർ പതിനൊന്നിനാണ് നടക്കുക. തൃശൂർ മുതൽ കാസർകോട് വരെയാണ് രണ്ടാംഘട്ടത്തിൽ. വോട്ടെണ്ണൽ ഡിസംബർ 13 ന് നടക്കും.

വാർഡ് കമ്മിറ്റി തെരഞ്ഞെടുത്തയാളെ സ്ഥാനാർത്ഥിയാക്കിയില്ല, പകരം വെള്ളാപ്പള്ളിയുടെ നോമിനി സ്ഥാനാർഥി!! മാരാരിക്കുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവച്ചു

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026