തൃശൂർ: തൃശൂർ കോർപ്പറേഷനിൽ ബിജെപി പ്രവർത്തകരും കോൺഗ്രസിൽ നിന്നെത്തിയ പത്മജ വേണുഗോപാലും തമ്മിൽ ഉരസൽ. പത്മജയിറക്കിയ സ്ഥാനാർഥിക്കു പകരം വിമത സ്ഥാനാർഥിയെ ഇറക്കിക്കളിച്ച് ബിജെപി പ്രവർത്തകർ. തൃശൂർ വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവർത്തകർ വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത്. ബിജെപി പ്രവർത്തകനായ സി ആർ സുർജിത്ത് ആണ് സ്ഥാനാർത്ഥി.
കോൺഗ്രസിൽ നിന്നെത്തിയ പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്ത് മത്സരിപ്പിക്കുന്നതിനാലാണ് വിമത സ്ഥാനാർത്ഥിയെ നിർത്തുന്നതെന്നാണ് വിശദീകരണം. കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റും മുൻ കൗൺസിലറുമായ സദാനന്ദൻ വാഴപ്പിള്ളിയാണ് ഇവിടെ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി.
കോൺഗ്രസിൽ നിന്നെത്തിയ വ്യക്തിക്ക് സീറ്റ് വാങ്ങി നൽകിയത് പദ്മജ ഇടപെട്ടാണെന്നാണ് വിമതർ ആരോപിക്കുന്നത്. നേരത്തെ സദാനന്ദന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രാദേശിക ഭാരവാഹികൾ രാജിവച്ചിരുന്നു. 20 ഓളം പ്രാദേശിക ഭാരവാഹികളാണ് രാജി വെച്ചത്.

















































