BREAKING NEWS

പത്മജയെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി, കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ സദാനന്ദൻ വാഴപ്പിള്ളിക്കായി സീറ്റ് പിടിച്ചുവാങ്ങി പത്മജ വേണുഗോപാൽ!! തൃശൂർ കോർപ്പറേഷനിൽ വിമത സ്ഥാനാർത്ഥിയെ ഇറക്കി ബിജെപി പ്രവർത്തകർ

· · 1 min read
Share: Copied!

തൃശൂർ: തൃശൂർ കോർപ്പറേഷനിൽ ബിജെപി പ്രവർത്തകരും കോൺഗ്രസിൽ നിന്നെത്തിയ പത്മജ വേണുഗോപാലും തമ്മിൽ ഉരസൽ. പത്മജയിറക്കിയ സ്ഥാനാർഥിക്കു പകരം വിമത സ്ഥാനാർഥിയെ ഇറക്കിക്കളിച്ച് ബിജെപി പ്രവർത്തകർ. തൃശൂർ വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവർത്തകർ വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത്. ബിജെപി പ്രവർത്തകനായ സി ആർ സുർജിത്ത് ആണ് സ്ഥാനാർത്ഥി.

കോൺഗ്രസിൽ നിന്നെത്തിയ പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്ത് മത്സരിപ്പിക്കുന്നതിനാലാണ് വിമത സ്ഥാനാർത്ഥിയെ നിർത്തുന്നതെന്നാണ് വിശദീകരണം. കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റും മുൻ കൗൺസിലറുമായ സദാനന്ദൻ വാഴപ്പിള്ളിയാണ് ഇവിടെ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി.

കോൺഗ്രസിൽ നിന്നെത്തിയ വ്യക്തിക്ക് സീറ്റ് വാങ്ങി നൽകിയത് പദ്മജ ഇടപെട്ടാണെന്നാണ് വിമതർ ആരോപിക്കുന്നത്. നേരത്തെ സദാനന്ദന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രാദേശിക ഭാരവാഹികൾ രാജിവച്ചിരുന്നു.  20 ഓളം പ്രാദേശിക ഭാരവാഹികളാണ് രാജി വെച്ചത്.

BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026