തിരുവനന്തപുരം: കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്കു നേരെ തെരുവുനായ ആക്രമണം. റഷ്യൻ സ്വദേശിനിയായ പൗളിനയെയാണ് തെരുവുനായ കടിച്ചത്. കോവളത്ത് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു പൗളിന. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
പൗളിന കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ പാഞ്ഞെത്തിയ തെരുവുനായ ഇവരുടെ വലതു കാലിൽ കടിച്ചുപറിക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി യുവതിക്ക് പ്രാഥമിക ചികിത്സ നൽകി. കൂടുതൽ ചികിത്സയ്ക്കായി ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
അതേസമയം റഷ്യൻ വനിതയെ കൂടാതെ മറ്റു മൂന്നുപേരെയും ഈ നായ അക്രമിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്.


















































