തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരിച്ച് ചിത്രകാരിയും സോഷ്യൽ മീഡിയ താരവുമായ ജസ്ന സലീം. പടിഞ്ഞാറെ നടയിൽ വച്ചാണ് റീൽസ് ചിത്രീകരിച്ചത്.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയില്‍ ഗുരുവായൂർ പൊലീസ് കേസെടുത്തു. ആർഎൽ ബ്രൈറ്റ് ഇൻ എന്ന വ്ലോഗർക്കെതിരേയും കേസെടുത്തിട്ടുണ്ട്.നേരത്തെയും ജസ്ന ഗുരുവായൂർ നടയിൽ വച്ച് റീൽസ് ചിത്രീകരിച്ചത് വിവാദമായിരുന്നു.
അന്ന് കിഴക്കേ നടയിലെ കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്.
















































